പുതുനാമ്പുകളിൽ പുത്തനുണർവ്വ്


നിലക്കാത്ത മഴയിൽ പുസ്തക കെട്ടും പേറി നനഞ്ഞ് കുതിർന്ന് സ്കൂൾ വരാന്തയിൽ മാറിനിന്ന്, നനഞ്ഞ വസ്ത്രം പിഴിഞ്ഞ് ശരിയാക്കി വേണമായിരുന്നു പണ്ട് ക്ലാസ് റുമിൽ പ്രവേശിക്കാൻ.ഇന്ന് സ്ഥിയാകെ മാറി.നടന്ന് സ്കൂളിൽ പോകുന്നവർ വളരെ തുഛം!ഇന്ന് സൗകര്യങ്ങൾ കൂടി എങ്കിലും  വിദ്യാർഥികളുടെ പ്രശ്നങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു.സ്കൂൾ കുട്ടികളുമായി ചീറിപ്പായുന്ന ഓട്ടോറിക്ഷകളെ നേരിൽ കാണുന്ന ഓരോ രക്ഷിതാക്കളുടെയും നെഞ്ചിടിപ്പ് കൂടുകയേ ഉള്ളൂ..മൂന്നോ നലോ പേർക്ക് മാത്രം ഇരിക്കാവുന്ന വാഹനത്തിൽ എട്ടും പത്തും കുട്ടികളെ വഹിച്ചുകൊണ്ടാണ് ഓട്ടോറിക്ഷകൾ മിന്നിമറയുന്നത്.ഇതിനെതിരിൽ മുഖം ചുളിക്കുന്ന രക്ഷിതാക്കളോട് താങ്ങാനാവാത്ത ചാർജ്ജ്ഷീറ്റ് പുറത്തെടുക്കുമ്പോൾ  ഒരു ദീർഘനിശ്വാസം പുറപ്പെടുവിച്ച് മാറിനിന്ന് കുട്ടിക്ക് റ്റാറ്റ കൊടുക്കുന്നു.വിദ്യാർഥികളുടെ സുരക്ഷമുന്നിൽ കണ്ടുകൊണ്ട് സർക്കാർ നടപ്പിലാക്കുന്ന "പ്രൊട്ടക്ഷൻ ഗ്രൂപ്പ്"സ്വാഗതാർഹം തന്നെ.കാലപ്പഴക്കംചെന്ന മലയാളത്തിൽ പറഞ്ഞാൽ ബുക്കും പേപ്പറുമില്ലാത്ത  ബസ്സുകളാണ് സ്കൂൾ ബസ്സ് എന്ന ഓമനപ്പേരിൽ നിരത്തിലിറങ്ങുന്നത്.ഒട്ടുമിക്ക ബസ്സുകളുടേയും ഉടമകളോ വരുമാനം കൈപറ്റുന്നവരോ മിക്കിവാറും നേരത്തെ പറഞ്ഞ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ മെമ്പർമാരായിരുക്കും.പ്രധാനഅധ്യാപകന്‍,പോലീസ് ഉദ്യോഗസ്ഥന്‍,പി.ടി.എ പ്രതിനിധികള്‍, അധ്യാപകര്‍, ഓട്ടോറിക്ഷാ ഡ്രൈവര്‍, സമീപത്തെ കച്ചവടക്കാര്‍ എന്നിവരെയൊക്കെ ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താം എന്നാണ് സർക്കാറിന്റെ പക്ഷം. ഇത് കാര്യങ്ങൾ കുറേകൂടി എളുപ്പമായി എന്ന് പറയുന്നതാവും ശരി.15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന നിയമം കര്‍ശനമാണ്. പക്ഷേ, സ്കൂൾ കുട്ടികൾക്ക് ഇത് ബാതകമല്ല എന്ന രൂപത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്.കാലപ്പഴക്കം ചെന്ന മുഴുവൻ ബസ്സുകളും ഇന്ന് സ്കൂൽ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്.
വിദ്യാലയപരിസരത്തെ അസാന്‍മാര്‍ഗിക പ്രവണതകള്‍,മദ്യം,മയക്ക്മരുന്ന്.പാന്‍മസാല തുടങ്ങിയവയുടെ വില്‍പ്പന,മുതിര്‍ന്നവരുമായി വിദ്യാര്‍ത്ഥികള്‍ക്കുള്ള അനാവശ്യ സൗഹൃദം,വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയ കാര്യങ്ങൾ നിരീക്ഷണവിധേയമാക്കണം.ചെറുപ്പത്തിലെ തലോടൽ തീരുന്നതിന്ന് മുമ്പ് തന്നെ കൗമാരക്കാർക്ക് വേണ്ടി കൗൺസിലുകൾ തുടങ്ങണം .അധ്യാപകരും രക്ഷിതാക്കളും കൗൺസിലറായാൽ ഒരു പരിധിവരെ വിദ്യാർഥികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാവും.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ