അൻശിദ റസാക്ക്

നടക്കാൻ വയ്യനിക്ക് ഇനിയധികദൂരം ഒരു കൈതാങ്ങ് പ്ലീസ്...

ആരിഫ് അബ്ദുൽറസാക്ക്

വരും കാലം എനിക്കുമാവണം നിങ്ങളെപ്പോലെ വലിയവൻ.. ഉയരങ്ങളിലേക്ക് ഉയർച്ചയിലേക്ക്!!.

അൻശിദ റസാക്ക്

എന്നെകണ്ടിട്ടെന്ത് തോന്നുന്നു.. ചിരിച്ചുകൂടെ നിങ്ങൾക്കെന്നോട്.വെറുതയല്ല, ആയുസ്സിന്നൊരു ഭലമായ്.

പൊന്നൂസ്

തിരിഞ്ഞ് നോക്കണം എല്ലായ് പോയും എങ്കിലറിയാം ഒരു പാട് ന്യൂനതകൾ....

കുഞ്ഞിക്കവിതകൾ

ഞങ്ങളാരാ മക്കൾ, കൊതി തോന്നുന്നോ നിങ്ങൾക്കും പിന്തിരിഞ്ഞോടാൻ ഈ ചെറു പ്രയത്തിലേക്ക്...

സമയത്തിന്റെ വില


അമേരിക്കന്‍ പ്രസിഡണ്ട് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കേവല സുരക്ഷക്കായി ഇന്ത്യ ചെലവഴിച്ചത് ആറുകോടി രൂപ ! ഒരു ദിവസത്തേക്ക് 1.8 കോടി. സമയത്തിനെന്തൊരു വില ? ഒരു വര്‍ഷം കൂടി നമ്മില്‍ നിന്നും മായുന്നു. അല്ല മരണത്തിലേക്ക് നാം ഒരു വര്‍ഷം കൂടി അടുത്തു.പോയവര്‍ഷത്തിലെ നഷ്ടങ്ങള്‍ നാം കണക്കുകൂട്ടി.ലാഭമോര്‍ത്തു നാം ഊറി ചിരിച്ചു.ഈ വര്‍ഷം പുതിയ പ്ളാനുകള്‍ ,തീരുമാനങ്ങള്‍ എല്ലാം നല്ലതിന്നു തന്നെ പക്ഷെ പരമമായ ലക്ഷ്യത്തിലേക്കുള്ള കവാടം മലര്‍ക്കെ തുറന്നു കിടക്കുകയാണ് .ലക്ഷ്യപ്രാപ്തിക്ക് ഇനിയും പാട് ഓടണം ചുമരിലെ സമയ സൂചിയിലേക്ക് അല്പ സമയം നോക്കി ഇരുന്നു നോക്കൂ.... ? ഒരു വിലയുമില്ല അല്ലേ...? സമയത്തിന് വില കല്പ്പിക്കുന്ന ഒരു സമയം നമ്മുടെ ജീവിതത്തിലും വരാനിരിക്കുന്നു.

ആദര്‍ശ സമ്മേളനത്തിന് ആവേശകരമായ തുടക്കം"ആരാധ്യനേകന്‍ അനശ്വര ശാന്തി" ഐ എസ് എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ആദര്‍ശ സമ്മേളന ഉദ്ഘാടനത്തിന് കാസര്‍ഗോഡ് സാക്ഷിയായി.ഉദ്ഘാടാനം ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് ജെനറല്‍ സെക്രട്ടറി ഡോ:ഹുസൈന്‍ മടവൂര്‍ നിര് വ്വഹിച്ചു.കെ എന്‍ എം സംസ്ഥാന ജെനറല്‍ സെക്രട്ടറി സി പി ഉമ്മര്‍ സുല്ലമി,ബ്ഷീര്‍ പട്ടേല്‍തായം,ആസിഫലി കണ്ണൂര്‍,ജാബിര്‍ അമാനി,മമ്മുട്ടി മുസ്ലിയാര്‍, തുടങ്ങിവര്‍ പ്രസംഗിച്ചു.ഐ എസ്‌ എം സംസ്ഥാന പ്രസിഡണ്ട്‌ മുജീബുറഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം s 2011 ജനുവരിയില്‍ കൊല്ലത്ത് വെച്ച് നടക്കും.

നീളുന്ന നൂലാമാലകൾ


അയോധ്യാ പ്രശ്‌നത്തില്‍ കൃത്യമായ നിര്‍ദേശങ്ങളില്ലാതെ കോടതിക്കു പുറത്ത്‌ ഒത്തുതീര്‍പ്പിനു ശ്രമിക്കുന്നതു വെറുതെയാണെന്നാണ് സുന്നി സെന്‍ട്രല്‍ വഖഫ്‌ ബോര്‍ഡ്‌.ഈ അടുത്തു പറഞ്ഞത്. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ മുസ്ലിംകളുടെ അവകാശവാദം അംഗീകരിക്കുന്നതിലൂടെയേ പരിഹാരം സാധ്യമാകൂ...വഖഫ് ബോർഡ് കൂട്ടിച്ചേർത്തു. ഒത്തു തീർപ്പു നടക്കുകയാണെങ്കിൽ അത് ശരിയത്ത്‌ നിയമങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ നില്‍ക്കുന്നതായിരിക്കണം. അയോധ്യാക്കേസില്‍ മുഹമ്മദ് അൻസാരിയാണ് ഒത്തു തീർപ്പിന്നുള്ള ശ്രമങ്ങൾ പുറത്തു നടത്തുന്നത്..എന്നാൽ അയോധ്യാക്കേസില്‍ സുപ്രീംകോടതി വിധിയെ മുസ്ലിംകള്‍ മാനിക്കുമെന്നും ,ചര്‍ച്ചകളിലൂടെയും മധ്യസ്‌ഥതയിലൂടെയുമുള്ള പരിഹാരമാണു വേണ്ടതെന്നും അഖിലേന്ത്യാ ഷിയാ വ്യക്‌തിനിയമ ബോര്‍ഡ്‌ അധ്യക്ഷന്‍ മൗലാന മിര്‍സ മുഹമ്മദ്‌ അതാര്‍ പത്ര സമ്മേളനത്തിൽ പറഞ്ഞു. അതിനിടെ മുഴുവന്‍ ഭൂമിയും നിര്‍മോഹി അഖാരയ്‌ക്കു കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി വൈകാതെതന്നെ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുമെന്നു ഹിന്ദുമഹാസഭയുടെ യു.പി. പ്രസിഡന്റ്‌ കമലേഷ്‌ തിവാരി അറിയിച്ചു

ടൂർ ആൽബം

ഈദുൽ ഫിത്വ് റ് അബഹയോടപ്പം


               ഈ വർഷത്തെ ഈദുൽ ഫിത്വർ അബഹയോടപ്പം
വെള്ളിയാഴ്ച കൃത്യം അഞ്ചരക്ക് അസീസിയയിൽ നിന്നും യാത്ര ആരംഭിച്ചു.വാടകക്കെടുത്ത രണ്ട് കാറടക്കം നാല് വാഹനങ്ങിലായി പതിനേഴുപേർ.അസീസിയിൽ നിന്നും പഴയ ഖർജ് വഴി യാത്രക്കു തുടക്കം കുറിച്ചു.ഏകദേശം ഇരുന്നൂറ് കിലോമീററർ ആയപ്പോൾ ഞങ്ങൾ വണ്ടി നിറുത്തി.ഉറക്കം വരുന്നതിന്നു മുമ്പ് തന്നെ നമസ്കരിച്ചു, ഭക്ഷണവും കഴിച്ചു. ഷറീൻതയും അജീഷ്തയും പാകം ചെയ്ത ഭക്ഷണം ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്ന് കഴിച്ചു.അടിപൊളിയായിട്ടുണ്ട് എന്ന് കമന്റ് പറയാൻ ആരും പിശുക്ക് കാണിച്ചില്ല എന്ന് വേണം പറയാൻ കാരണം ഇനിയുമുണ്ടാവും ഇതു പോലെ ടൂർ.... കൊതിയൂറും പായസം ഒരു ഗ്ലാസ്സേ കഴിച്ചുള്ളൂ... ബാക്കി വെച്ച പായസം കാറിന്റെ ടിക്കിയിൽ കിടന്ന് പുളിച്ചു പോയി...ഫൈസൽമോൻ അതു ക്ലീൻ ചെയ്യാൻ പെട്ട പാട്... അവനും പിന്നെ അവനും മാത്രമേ അറിയൂ...

           വിദൂരതയിലേക്ക്......  
                                                 
 പതിനാല് മണിക്കൂർ നീണ്ട യാത്ര വേണ്ടി വന്നു ഖമ്മീസ് മുഷൈതിലെത്താൻ . അവിടെ മുൻ നിശ്ചയിച്ച പ്രകാരം റഹീം പന്നൂരിന്റെ  നാട്ടുകാരയ മുഈനുദ്ദീന്‍ , മുഹമ്മദ് എന്നിവര്‍  ഞങ്ങളെ വരവേൽക്കാനുണ്ടായിരുന്നു.അദ്ദേഹമാണ് ഞങ്ങൾക്ക് അവിടെ താമസിക്കാനുള്ള സൗകര്യമേർപ്പെടുത്തിതന്നത്. അവിടെ എത്തിയ ഉടനെ പ്രാതൽ ഭക്ഷണം പ്രാതമിക കർമ്മങ്ങൾ എന്നിവ കഴിഞ്ഞ് കൃത്യം ഒമ്പതര മണിക്കുതന്നെ ഞങ്ങൾ റെഡിയായി. നേരെ ഞങ്ങൾ പോയത് ജബൽ സുദ: جبل سدي  യിലേക്കാണ്. സമുദ്രനിരപ്പിൽ നിന്നും 3000 മീററർ ഉയരത്തിലാണ് ഈ മലയുള്ളത്. 883 ഹെക്ടർ വിസ്തീർണ്ണമുള്ളതാണ് ഈ മല.   ശാന്ത സുന്ദരമായ ശീതള കാററ് അടിച്ചു വീശുന്ന ഈ ഹരിത മലയിലേക്ക് നാനാഭാഗത്തു നിന്നും ജനങ്ങൽ ഒഴികിയെത്തുന്നു.പ്രകൃതിരമണീയമായ മന്ദമാരുതമേററ് ഒത്തിരി നേരം ഞങ്ങൾ അവിടെകഴിച്ചുകൂട്ടി.  പച്ചപ്പുതപ്പിട്ടു മൂടിയുറങ്ങുന്ന കൊച്ചു മലകളും ഉച്ചിയിൽ നിന്നും ഊർന്നിറങ്ങുന്ന റോഡുകളും താഴ്ഭാഗത്തേക്ക് ഒഴികിയിറങ്ങുന്ന മലമ്പാതകളും ‘റോപ്പ് വേ‘ യും ഈ പുരാതന മലയുടെ മനോഹാര്യത വിളിച്ചു പറയുന്നു.       ഈ പ്രകൃതിരമണീയതയെ കൺകുളിർക്കെ കണ്ടാസ്വദിക്കാൻ ഈ ‘സുദ’യുടെ നാഡിമിടിപ്പറിയുന്ന അശ് റഫ്ക ജാഫര്‍,ഷാഫി, അന്‍വര്‍ , ബിച്ചുക  എന്നിവര്‍ ഫുൾടൈം ഞങ്ങളോടപ്പമുണ്ടായത് ഞങ്ങൾക്ക് വളരേ ഉപകാരമായി.ഈ മല മുകളിലേക്ക് വാഹനമോടിച്ച് കയറുക വളരെ പ്രയാസമാണ്..ചില വാഹനങ്ങൾ റിവേഴ്സ് ഗീറിലാണ് മുകളിലെത്തിച്ചിരുന്നത്. മാത്രമല്ല ചുരം കയറുന്നതും ഇറങ്ങുന്നതും ഒരേ റോടിലൂടെയായത് ഞങ്ങളിൽ വളരെ പ്രയാസം ഉണ്ടാക്കി.‘സുദ’മല മുകളിൽ നിന്നൊരു ദൃശ്യം


               ഊഴവും കാത്ത്  ‘റോപ്പ് വേ’  യിലേക്ക് 

   കേബ്ള്‍ കാര്‍
 ഉച്ച ഭക്ഷണം കഴിഞ്ഞ് അല്പം റിലക്സ് അമീറിന്റെ പ്രഖ്യാപനം ! അഞ്ച് മണിവരെ ഈ മനോഹാര്യത മതി വരുവോളം നുകരാൻ ഞങ്ങൾ തയ്യാറെടുത്തു.സാജിദ് കൊച്ചിയുടെ നേതൃത്ത്വത്തിൽ കൈ കൊട്ടി പ്പാട്ട് അരങ്ങ് തകർത്തു. തൊട്ടടുത്ത് പാകിസ്താനി നാടോടി നിർത്തം ഞങ്ങളെ അലോസരപ്പെടുത്തി.ഫിലിപ്പൈനികളുടെ കോഴിചുടലും,ഡിസ്കോ ഡൻസും ഈ മലയെ കിടിലം കൊള്ളിച്ചു.ഇതെല്ലാം കണ്ടുകൊണ്ട് ഒരു പാവം സുഡാനി കുടുംബം ആർത്തു ചിരിക്കുന്നു.പാറപ്പുറത്ത് സീററുറപ്പിച്ച് ബഷിർക്ക,ശബീർ ഫാമിലി ഇതെല്ലാം കണ്ടുല്ലസിക്കുന്നുണ്ടായിരുന്നു.

‘മഖ്ള‘  തടാകം

കൃത്യം അഞ്ച് മണിക്ക് സുദ മലയുടെ ഉച്ചിയിൽ നുന്നും ഞങ്ങളുടെ വാഹനം മെല്ലെ മെല്ലെ താഴോട്ടു നീങ്ങി.ഈ സമയം റോഡ് നല്ല തിരക്കായിരുന്നു. അടുത്ത ഞങ്ങളുടെ ലക്ഷ്യം ‘പച്ച മല’(Mountain Green) ആയിരുന്നു.ഇടക്ക് വെച്ച് ഞങ്ങളുടെ ഗൈഡ്  മി:അശ്റഫ് വാഹനം നിർത്താൻ ആവശ്യപ്പെട്ടു. തൊട്ടടുത്തു തന്നെ അതാ ഒരു തടാകം താഴെ നിന്നും w25k മീററർ ഉയരത്തിൽ അതി മനോഹരമായ ഒരു തടാകം . മുകളിലെത്താൻ പ്രത്യേക വഴിയൊന്നുമില്ലാത്തത് ഞങ്ങളെ വിഷമിപ്പിച്ചു.എങ്കിലും ഞങ്ങളിൽ ചിലർ പ്രയാസപ്പെട്ട് മുകളിലെത്തി.

‘പച്ച മല’(Mountain Green)

ഏകദേശം ഏഴ് മണിക്ക് ഞങ്ങൾ പച്ച മലയിലെത്തി . മുകളിലേക്ക് വാഹനം ഓടിച്ചു കയറാമെന്നാണ് ചിലസുഹൃത്തുക്കളിൽ നിന്ന് അറിയാൻ കഴിഞ്ഞത് . അതിന്റെ അടിസ്ഥാനത്തിൽ വാഹനമൊന്നിന്ന് മുപ്പത് റിയാൽ നൽകി ഞങ്ങൾ മുകളിലേക്ക് നീങ്ങി.മുകളിലെത്തിയപ്പോഴാണ് അമളി മനസ്സിലായത്.മല ചുററിയല്ല മുകളിലെത്തിയത് മറിച്ച് മലമുകളിലേക്ക് ഷോട്ടായി നേരെ കയറുകയായിരുന്നു. അപ്പോൾ തന്നെ അവിടെ നിന്നും ഞങ്ങൾ താഴോട്ടിറങ്ങി. നേരെ ഞങ്ങളുടെ താമസ സ്ഥലമായ മദീനത്തുൽ അസ്കരിയിലേക്ക് നീങ്ങി.റുമിലെത്തി മഗ് രിബും ഇശായും നമസ്കരിച്ച് ഭക്ഷണം കഴിച്ച് എല്ലാവരും ഉറങ്ങി. സുബ്ഹി നംസ്കാരത്തിന് ഷിഹാബ് കുനിയിൽ എല്ലാവരേയും വിളിച്ചുണർത്തി.നമസ്കാരം കഴിഞ്ഞ് ഒരല്പം കൂടി ഉറങ്ങി.ആറ് മണിക്ക് എഴുന്നേററ് എല്ലാവരും റെഡിയായി പ്രാതൽ കഴിച്ച് യാത്ര തുടർന്നു.
                                     
  ജീസാനിലേക്കുള്ള വഴിമദ്ധ്യേ ...
                     ഒരു മിനിറ്റ് പ്ലീസ്...
                     
                                                                         ജീസാനിലേക്ക്.....


നേരെ ഞങ്ങള്‍‍‍ ജീസാനലേക്ക് തിരിച്ചു.മലമടക്കിലൂടെയുള്ള ഈ യാത്ര വല്ലാത്തൊരു അനുഭവം തന്നെയാണ്. കീലോമീറ്ററുളോം ദൈര്‍ഘ്യമുണ്ട് ഈ ചുരത്തിന് . അബഹയില്‍ നിന്നും ജീസാനിലേക്ക് 220കിലോമീറ്റര്‍ ദൂരമുണ്ട് . ദര്‍ബില്‍ നിന്നാണ് ജീസാനിലേക്ക് തിരിയുന്നത് .യമന്‍ , ബീഷ എന്നീ സ്ഥലത്തേക്കുള്ള റോഡ് മാര്‍ഗ്ഗമാണ് ജീസാനിലേക്ക് പോവുന്നത്.വഴിയില്‍ വലതു ഭാഗത്ത് റോയല്‍ ഗസ്റ്റ് പാലസ്സിലേക്കുള്ള വഴി കാണാം.നേരെ ഞങ്ങള്‍ ജീസാനിലെത്തി ഫുര്‍സാന്‍ ദ്വീപിലേക്കുള്ള യാത്രക്ക് തയ്യാറായി. ടികറ്റ് കൗണ്ടറില്‍ പോയി ഇഖാമ കാണിച്ച് എല്ലാവര്‍ക്കും ടിക്കറ്റ് എടുത്തു . കപ്പല്‍ യാത്ര തികച്ചും ഫ്രീ ആണ് . വാഹനങ്ങളും കപ്പലില്‍ ഫ്രീ ആയി കൊണ്ട് പോവുന്നുണ്ട്. ഞങ്ങളുടെ വാഹനമെല്ലാം ജീസാനില്‍ തന്നെ പാര്‍ക്ക് ചെയ്താണ് ദ്വീപിലേക്ക് പോയത്.കാരണം നാലുമണിക്കുള്ള കപ്പലില്‍ അങ്ങോട്ടുപോയാല്‍ പിന്നെ അന്ന് തിരിച്ചു ഇങ്ങോട്ട്  ഷിപ്പില്ല. അതു കൊണ്ട് ഞങ്ങള്‍ അങ്ങോട്ട് കപ്പലിലും തിരിച്ചിങ്ങോട്ട് ബോട്ടിലും വരാനാണ് തീരുമാനിച്ചത്.
   
                                                      കപ്പല്‍ യാത്രക്കുള്ള ടിക്കറ്റ് കൗണ്ടര്‍

      കപ്പലിനുള്ളിലെ ഒരു ദൃശ്യം

                                                       മറ്റൊരു ദൃശ്യം


ഇങ്ങനെ മതിയോ....

ദ്വീപിലെത്തി ഒരാള്‍ക്ക് അഞ്ച് റിയാല്‍ വീതം നല്‍കി ഞങ്ങള്‍ ദ്വീപ് ചുറ്റിക്കാണാന്‍ പുറപ്പെട്ടു.വര്‍ഷങ്ങള്‍ക്ക് മുമ്പ് അബ്ദുല്‍ അസിസ് രാജാവിന്റെ ഭരണ കാലത്ത് ഈ ദ്വീപിലേക്കായിരുന്നു പോലും കുറ്റവാളികള നാട് കടത്തിയിരുന്നത് .അന്ന് തലവെട്ട് സമ്പ്രദായം നിലവില്‍ വന്നിരുന്നില്ല.ജിദ്ദ ആസ്ഥാനമാക്കിയാണ് ഇന്ന് ഈ ദ്വീപുള്ളുത് .ആറു വില്ലേജുകളിലായി ഏകദേശം ഇരുപതിനായിരത്തില്‍ പരം സ്വദേശികള്‍ ഇന്നിവിടെ സിഥിര താമസക്കാരാണ്.പ്രധാന ഉപജീവന മാര്‍ഗ്ഗം മത്സ്യബന്ധനം തന്നെ. സൗദിയിലെ പ്രധാന മത്സ്യ വിപണി ജീസാനും ഈ ദ്വീപും തന്നെയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും ഇവിടെ നിന്ന് മത്സ്യം കയറ്റി അയക്കുന്നുണ്ട്.


ഫുർസാനിലേക്ക് ഈ വഴിയെ....... 
ദാ...ഇങ്ങിനെ മതിയോ..?    സുദ മല മുകളിൽ നിന്ന്
                  ദ്വീപില്‍ ഇറങ്ങിയപ്പോള്‍
   ദ്വീപിലേക്കുള്ള യാത്ര

ദ്വീപിലുള്ള തൃശൂര്‍കാരനായ കുഞ്ഞിമുഹമ്മദിന്റെ സഹായത്താല്‍ ദ്വീപിനകത്തുള്ള ഒരു ഇസ്തിറാഹയില്‍ ഇറങ്ങി ഞങ്ങള്‍ ഉച്ചഭക്ഷണം കഴിച്ച് വെള്ളത്തില്‍ അല്‍പം നിന്തി. സായിപ്പിന്റെ വേഷത്തില്‍ കൊച്ചുമോന്‍ മുഹമ്മദ് ഫാരിസ് നീന്തല്‍ ഉല്‍ഘാടനം ചെയ്തു.എല്ലാവരും ഇവിടെ നീരാടി എന്ന് വേണം പറയാന്‍. അവസാനം കണ്ണട വെച്ചു കൊണ്ട് പാലത്ത് മുഹമ്മദ്ക്കയും കടലിലിറങ്ങി.


എങ്ങിനെയുണ്ട്........


                                                             ഇതൊരു മത്സരമല്ലരാത്രി ഏഴ് മണിയോടെ ഇവിടെ നിന്നും ഞങ്ങള്‍ തിരിച്ചു.ബോട്ടിലായിരുന്നു തിരിച്ചുള്ള യാത്ര.സത്യത്തില്‍ ബോട്ടുയാത്ര അല്പം വിഷമമുള്ളതു തന്നെയാണ് പ്രത്യേകിച്ച് രാത്രിയില്‍. എകദേശം പകുതി എത്തിയപ്പോള്‍ ബോട്ട് അല്പം ആഞ്ഞും ചെരിഞ്ഞും സഞ്ചരിക്കാന്‍ തുടങ്ങിയത് ഞങ്ങളില്‍ ഭീതിയുളവാക്കി.നല്പത്തി അഞ്ചുകിലോമിറ്റര്‍ ഒരു മണിക്കൂര്‍ കൊണ്ടാണ് ഈ ബോട്ട് പാഞ്ഞു തീര്‍ത്തത് .ഡ്രൈവര്‍ ഷിബു ഈ യാത്രക്ക് ഞങ്ങളില്‍ നിന്നുംഈടാക്കിയത്  450  റിയാല്‍.

ജിസാനിലെത്തിയ ഉടനെ ഞങ്ങള്‍ റിയാദിലേക്കു തിരിച്ചു.വഴിയില്‍ വാഹനം നിര്‍ത്തി ബ്രോസ്റ്റഡ് കഴിച്ച് യാത്ര തുടര്‍ന്നു. വെള്ളിയാഴ്ച  5.30  തുടങ്ങിയ യാത്ര തിരിച്ച് റിയാദിലെത്തിയത് തിങ്കളാഴ്ച് വൈകുന്നേരമാണ്  .  റിപ്പോർട്ട്  പൂർണ്ണമല്ല ..
മഹാനായ അബൂബക്കർ (റ)

പിൻഗാമിക്ക് അർഹനായ വ്യക്തി മഹാനായ അബൂബക്കർ (റ)

ഇസ്ലാമിക ചരിത്രത്തിൽ എന്നെന്നും ജീവിച്ചിരിക്കുന്ന മഹാനായ അബൂബക്കർ (റ) കുറിച്ചു പറയുമ്പോൾ പ്രവാചക ചരിത്രം സ്പർശിക്കാതെ വയ്യ. നീണ്ട f 23 വർഷക്കാല പ്രബോധന പ്രവർത്തനത്തിന്റെ പ്രധാന കോണുകളിലെല്ലാം മഹാനായ അബൂബക്കർ (റ) നെ നമുക്ക് ദർശിക്കാൻ കഴിയും.

നബിയും അബൂബക്കർ (റ) വും കേവലം ഒന്നോ രണ്ടോ വയസ്സിനു മാത്രമാണ് വിത്യാസം. അതുകൊണ്ടുതന്നെ ചെറുപ്പത്തിലേ നബി(സ)യുടെ കളിക്കൂട്ടുകാരനായിരുന്നു.മററാരേക്കാളും നബിയെ ഏററവും കൂടുതൽ അടുത്തറിയുന്ന സന്തത സഹജാരിയായതുകൊണ്ടാവണം പ്രവാചക നുബൂവത്തിൽ ആദ്ദ്യാമായി വിശ്വാസമുറപ്പിച്ച ഖ്യാതിയും അദ്ദേഹത്തിനു തന്നെ.ചെറുപ്പത്തിലേ അടുത്തറിഞ്ഞ പരിചയസമ്പത്ത് കാരണം നബി(സ) പറയുന്നതെന്തും നിശംസയം വിശ്വസിക്കാൻ അദ്ദേഹത്തിനു യാതൊരു മടിയുമുണ്ടായിരുന്നില്ല. അബൂബക്കർ (റ)“സിദ്ദീഖ്” എന്ന പേരിൽ അറിയപ്പെടാൻ കാരണവും ഇതുതന്നെയായിരുന്നു.സത്യസന്ധത, വിശ്വാസ ദാർഢ്യം, വിനയം, മിതഭാഷണം, ദാനശീലം ഇങ്ങിനെ നീളുന്നു ഈ മഹാന്റെ വിശേഷണങ്ങൾ. പല പ്രമുഖ സ്വഹാബിമാരും അബൂബക്കറിലൂടെയാണ് ഇസ്ലാമിന്റെ സത്യ സന്ദേശം നുകർന്നത്.

കൃസ്താബ്ദംd 573 ൽ മക്കായിൽ ഖുറൈശി ഗോത്രത്തിലെ ബനൂതൈം വംശത്തിലാണ് അബൂബക്കർ (റ) ജനിക്കുന്നത്.ഉഥ്മാൻ അബൂഖുഹാഫയുടെയും സൽമ ഉമ്മുൽ ഖൈറിന്റെയും മകനായി ജനിച്ച അബൂബക്കർ (റ) മററു കുട്ടികളെ പോലെ ബദുക്കളുടെ ഇടയിലാണ് വളർന്നു വലുതായത്.വെളുത്ത് മെലിഞ്ഞ ശരീര പ്രകൃതനായ അദ്ദേഹം മററുള്ളവരിൽ നിന്നും വിത്യസ്തനായി വിഗ്രഹ ആരാധനയോട് പൊതുവെ താല്പര്യമില്ലാത്ത വ്യക്തിയായിരുന്നു.പത്തു വയസ്സായപ്പോൾ തന്ന പിതാവിനോടപ്പം കച്ചവടത്തിൽ ചേർന്നിരുന്നുഈ മഹാൻ.സമ്പന്ന കുടുംബത്തിൽ വളർന്ന അബൂബക്കർ (റ)സാക്ഷരനും കവിതകളിൽ തല്പപരനുമായിരുന്നു.നാട്ടിൽ നടന്നിരുന്ന ഉക്കാസ് കാവ്യ സദസ്സിൽ അബൂബക്കർ (റ)വുംപങ്കെടുത്തിരുന്നു. തന്റെ പതിനെട്ടാം വയസ്സിൽ കച്ചവടത്തിലേക്ക് തിരിയുകയും വസ്ത്ര വ്യാപാരം ഒരു തൊഴിലായി സ്വീകരിക്കുകയും ചെയ്തു.

യമനിൽ നിന്ന് വ്യാപാര യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോഴാണ് തന്റെ സുഹൃത്തുക്കളിൽ നിന്നും മുഹമ്മദിന്റെ പ്രവാചകത്വ വിവരം അറിയുന്നത് . കേട്ട സമയം തന്നെ നബിയുടെ സന്നിദിയിൽ വന്ന് ഇസ്ലാം ആശ്ലേഷി ക്കുകയും അത് ജനങ്ങളിൽ ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. അബൂബക്കർ (റ) വിന്റെ ഇസ്ലാം ആശ്ലേഷം പ്രവാചകന്റെ പ്രബോധന ദൗത്യത്തിൽ ഒരു നാഴികക്കല്ലായിരുന്നു.

നാട്ടുകാർക്ക് അബൂബക്കർ (റ) പ്രിയങ്കരനായിരുന്നു.അദ്ദേഹത്തിന്റെ സഹായം ലഭിക്കാത്തവർ വളരെ വിരളമായിരുന്നു.ഇസ്ലാം സ്വീകരിച്ചതുകാരണം പീഢിതരായ എട്ടോളം അടിമകളെ വിലക്കുവാങ്ങി അദ്ദേഹം മോചിപ്പിക്കുകയുണ്ടായി. മോചിതരായവരിൽ അധികവും സ്ത്രീകളോ ദുർബല പുരുഷന്മാരോ ആയിരുന്നുഎന്നറിയുമ്പോൾ ആ മഹാന്റെ മഹത്വം ഒരു പടി കൂടി ഉയരുന്നു. ഒരിക്കൽ അബുഖുഹാഫ ഇങ്ങിനെ പറയുക പോലും ചെയ്തു ‘കരുത്തരും ചെറുപ്പക്കാരുമായവരെ മോചിപ്പിക്കുകയായിരുന്നെങ്കിൽ അവർ ഇസ്ലാമിന്റെ ശക്തിക്ക് ഗുണകരമാകുമായിരുന്നില്ലേ..?...’ ഇതിന്ന് അബൂബക്കർ (റ) നൽകിയ മറുപടി ഇപ്രകാരമായിരുന്നു.താൻ അടിമകളെ മോചിപ്പിക്കുന്നത് ദൈവ മാർഗ്ഗത്തിലാണ് തനിക്ക് വേണ്ടിയല്ല’.ഇതിനെ തുടർന്നാണ് ഈ സുക്തം ഇറങ്ങിയത് "എന്നാൽ, ആർ (ദൈവമാർഗ്ഗത്തില്‍) ധനം നല്കുാകയും (ദൈവധിക്കാരത്തെ) സൂക്ഷിക്കുകയും നന്മയെ സത്യമായി അംഗീകരിക്കുകയും ചെയ്തുവോ അവന്‌ നാം സുഗമമായതിലേക്ക് വഴിയൊരുക്കിക്കൊടുക്കുന്നു."

തബൂക്ക് യുദ്ധ വേള , മുസ്ലിംകൾക്ക് കടുത്ത ക്ഷാമവും പട്ടിണിയും! നബി (സ) അനുചരന്മാരോട് യുദ്ധ ഫണ്ടിലേക്ക് സംഭാവന ചെയ്യാൻ ആവശ്യപ്പെട്ടു എല്ലാവരും അവനാൽ കഴിയുന്നതെല്ലാം ദാനം ചെയ്തു. ദാനത്തിൽ ഒരിക്കലും പരാചയപ്പെടുത്താൻ കഴിയാത്ത അബൂബക്കർ (റ) നെ ഇത്തവണ പരാചയപ്പെടുത്തണമെന്ന് ഉമർ (റ) തിരുമാനിച്ചു.ദാന ധർമ്മങ്ങൾ പ്രവാചക സമക്ഷത്തിലേക്ക് ഒഴികിയെത്തി.ഓരോരുത്തരോടും നബി (സ) ചോദിച്ചു .താങ്കൾ എന്ത് നൽകി ? വീട്ടിൽ ഇനി എന്താണുള്ളത് ?... അല്ലയോ ഉമർ ? താങ്കൾ എന്താണ് വീട്ടിൽ ബാക്കി വെച്ചിട്ടുള്ളത്? ഉമറിന്റെ മറുവടി “ഞാൻ പകുതി വീട്ടിൽ ബാക്കി വെച്ചിട്ടുണ്ട് പ്രവാചകരേ…. താങ്കളോ അബൂബക്കർ ? അബൂബക്കർ “അല്ലാഹുവും റസൂലും മാത്രം “ ഒർത്തു നോക്കൂ ഈ മഹാന്റെ കൈ നീളം !

നബി(സ)യെ ജീവനു തുല്യം സ്നേഹിച്ച ഒരു പാട് സന്ദർഭങ്ങൾ ഇസ്ലാമിക ചരിത്രത്തിൽ നമുക്ക് കാണാൻ കഴിയും . ദൗത്യ നിർവ്വഹണത്തിൽ നബി(സ)യുടെ വലം കൈയായിരുന്നു അദ്ദേഹം,സ്വദേശമായ മക്കയിൽ നിന്നും ഹിജ്റ പോകേണ്ടി വന്ന സന്ദർഭം മക്കാ മുശ് രിക്കുകളുടെ ശ്രദ്ധയിൽ പെടാതെ ഓരോരുത്തരും മദീനയിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നു.ഒടുവിൽ നബി (സ)യോടപ്പം ഹിജ് റ പോവാൻ അബ്ബൂബക്കർ (റ) നെയാണ് തെരെഞ്ഞെടുത്തത്.ശത്രു സൈന്യത്തിന്റെ ശ്രദ്ധയിൽ പെടാതിരിക്കാൻ ഇരുപേരും ഥൗർ ഗുഹയിൽ ഒളിച്ചിരുന്ന കാര്യം ഖുർ ആൻ വിവരിക്കുന്നുണ്ട് “സത്യ നിഷേധികൾ അദ്ദേഹത്തെ പുറത്താക്കുകയും അദ്ദേഹം രണ്ടു പേരിൽ ഒരാൾ ആയിരിക്കുകയും ചെയ്ത സന്ദർഭത്തിൽ അഥവാ,അവർ രണ്ടുപേരും(നബിയും അബൂബക്കറും) ആ ഗുഹയിലായിരുന്നപ്പോൾ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്.അദ്ദേഹം തന്റെ കൂട്ടുകാരനോട് ‘ദുഖിക്കേണ്ട തിർച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട് ‘ എന്ന് പറയുന്ന സന്ദർഭം.(d9:40)

കരളലിയിപ്പിക്കുന്ന മറെറാരു സംഭവം നൊക്കൂ..മുഹമ്മദിൽ വിശ്വസിക്കുകയും ഇസ്ലാമിന്ന് വേണ്ടി നില കൊള്ളുകയും ചെയ്തതിനാൽ ഒരു പാട് എതിർപ്പുകൾ സഹിക്കേണ്ടി വന്ന വ്യക്തിയാണ് മഹാനായ അബൂബക്കർ(റ). സഹിക്കവെയ്യാതെ ആയപ്പോൽ ഒരിക്കൽ നാടുവിടാൻ തിരുമാനിച്ചു.എത്യോപ്യ ആയിരുന്നു ലക്ഷ്യം വഴിയിൽ വെച്ച് അദ്ദേഹത്തെ ഇബ്നുദ്ദുഗ്ന കാണാനിടയായി. അദ്ദേഹം ചോദിച്ചു അല്ലയോ അബൂബക്കർ എവിടെ പോവുന്നു?അബൂബക്കറിന്റെ മറുപടി “എന്റെ ജനങ്ങൾ എന്നെ പുറത്താക്കി. ഞൻ എന്റെ രക്ഷിതാ‍വിനെ ആരാധിക്കാൻ സൗകര്യപ്പെടുന്നിടത്തേക്ക് പോവുന്നു". ഇതു കേട്ട ഇബ്നുദ്ദുഗ്ന പറഞ്ഞു ദയവുചെയ്ത് താങ്കൾ പോകരുത്.താങ്കളെ പോലുള്ളവരെയാണ് ഈ നാട്ടിന്നാവശ്യം.താങ്കൾക്ക്  ഞാന്‍ സംരക്ഷണം നല്കാം മടങ്ങി വരിക,സ്വന്തം നാട്ടിൽ വെച്ചുതന്നെ താങ്കളുടെ രക്ഷിതാവിനെ ആരാധിച്ച് കൊള്ളുക!! നോക്കൂ .. അബൂബക്കർ (റ)ന്റെ മഹനീയ മായ സ്വഭാവത്തിന്റെയും ഉന്നത വ്യക്തിത്വത്തിന്റെയും പ്രസരിപ്പ് നേരിട്ടറിഞ്ഞ അവിശ്വാസിയായ ഇബ്നുദ്ദുഗ്നയാണ് ഇതു പറയുന്നതെന്നോർക്കണം . ഒട്ടനേകം യുദ്ധങ്ങളിൽ അബൂബക്കർ (റ) നബി(സ)യോടാപ്പം പങ്കെടുത്തിട്ടുണ്ട്. ഉഹ്ദ് ,ഹുനൈൻ എന്നീ യുദ്ധങ്ങളിൽ മുസ്ലിംകൾ ചിലർ പിന്തിരിഞ്ഞോടിയപ്പോൾ അബൂബക്കർ നബിയോടപ്പം യുദ്ധക്കളത്തിൽ ഉറച്ച് നിന്നു പോരാടുകയുണ്ടായി.

ഹിജ്റ ഒൻപതാം വർഷം ആദ്യമായി നടന്ന ഹജ്ജിന്റെ നേതൃത്വം നബി(സ) ഏൽ‌പ്പിച്ചത് അബൂബക്കറിനേയാണ്.നബി(സ)രോഗബാധിതനായി കിടന്നപ്പോൾ ജനങ്ങൾക്ക് നമസ്കാരത്തിന് നേതൃത്വം നൽകാൻ ഏൽ‌പ്പിച്ചതും അബൂബക്കറിനെത്തന്നെയാണ്.ഇതെല്ലാം കണക്കിലെടുത്തു കൊണ്ടായിരിക്കണം സഹാബികൾ ഒന്നടങ്കം പ്രവാചകന്റെ പിൻ ഗാമിയായി അബൂബക്കറിനെ ഖലീഫയായി തെരെഞ്ഞെടുത്തതും.

ഭരണമേറെറടുത്ത ഉടനെ നടത്തിയ നയപ്രഖ്യാപന പ്രസംഗം ഇന്നുള്ള ഭരണകർത്താക്കൾ മാതൃകയാക്കേണ്ടതാണ്. “നിങ്ങളുടെ ഭരണാധികാരം എന്നിൽ ഏൽ‌പ്പിക്കപ്പെട്ടിരിക്കുന്നു.ഞാൻ നിങ്ങളിൽ ഉത്തമനൊന്നുമല്ല.ഞാൻ നല്ലതു പ്രവർത്തിച്ചാൽ നിങ്ങൾ എന്നെ സഹായിക്കുക.തെററുചെയ്താൽ എന്നെ നേരെയാക്കുക.നിങ്ങളിലെ ദുർബലൻ എന്റെ അടുക്കൽ ശക്തനാണ്.അവന്ന് അർഹതപ്പെട്ടത് ഞാൻ വക വെച്ചു കൊടുക്കും.നിങ്ങളിലെ ശക്തൻ,എന്റെ അടുക്കൽ ദുർബലനാണ്.അവൻ തരേണ്ടത് ഞാൻ പിടിച്ച് വാങ്ങും.ഞാൻ അല്ലാഹുവിനെ അനുസരിച്ച് പ്രവർത്തിക്കുന്നേടത്തോളം കാലം നിങ്ങൾ എന്നെ അനുസരിക്കുക.ഞാൻ അല്ലാഹുവിന്റെ കല്പന ധിക്കരിച്ചാൽ നിങ്ങൾ അനുസരിക്കെണ്ടതില്ല.”ശത്രു സൈന്യത്തെ നേരിടാൻ സജ്ജരായ മുസ്ലിം പോരാളികളോട് അബൂബക്കർ നൽകിയ ഉപദേശങ്ങൾ കനപ്പെട്ടതാണ്. “നിങ്ങൾ ചതിക്കരുത്.വഞ്ചിച്ച് ഒന്നും കൈക്കലാക്കരുത്.കുട്ടികളെയും വൃദ്ധരേയും സ്ത്രീകളെയുംവധിക്കരുത്.ഈത്തപ്പനകൾമുറിക്കരുത്.അവതീയിട്ട് നശിപ്പിക്കരുത്.ഫലവൃക്ഷങ്ങൾ നശിപ്പിക്കരുത്.ഭക്ഷിക്കാനല്ലാതെ കാലികളെ കൊല്ലരുത്.ആശ്രമങ്ങളിൽ ആരാധിക്കുന്നവരെ ഉപദ്രവിക്കരുത്….ഇങ്ങിനെ പോവുന്നു ആ ധീര യോദ്ധാവിന്റെ ഉപദേശങ്ങൾ.

തന്റെ ഭരണ കാലഘട്ടത്തിൽ ഈ മഹാന്  ജ്വലിച്ച് നിൽക്കാൻ സാധിച്ചു എന്നുള്ളത് എടുത്തു പറയേണ്ടതു തന്നെയാണ്.നബിയുടെ മരണശേഷം സകാത്ത് ലൽകാൻ വിസമ്മതിച്ചവരോട് എടുത്ത നിലപാടും, കള്ള പ്രവാചാകരായി രംഗത്തു വന്നവോരോട് സ്വീകരിച്ച നിക്കങ്ങളും അതിന്റെ ഉദാഹരണങ്ങളാണ്.ഖുർആൻ ഇന്ന് കാണുന്ന രൂപത്തിൽ ക്രോഡീകരിച്ചത് അബൂബക്കറിന്റെ കാലഘട്ടത്തിലാണ്.നബി(സ)യുടെ വിയോഗശേഷം ഖുർആൻ മന:പ്പാഠമാക്കിയ ഒരുപാട് സ്വഹാബിമാർ മരിക്കാനിടവന്നപ്പോൾ ഉമർ(റ)വിന്റെ അഭിപ്രായമനുസരിച്ച്  പ്രമുഖ സഹാബിമാരുമായി കൂടിയാലോച്ച ശേഷമാണ് ഈ മഹൽ കർമ്മത്തിന് അബൂബക്കർ നേതൃത്വം നൽകിയത്.ഖുർആൻ ഒരു ഗ്രന്തത്തിൽ എഴുതി വെക്കാൻ പ്രമുഖ എഴുത്തുകാരിൽ ഒരാളായ സൈദുബ്നു സാബിത്തിന്റെ കീഴിൽ ഒരു സംഘം സഹാബിമാരെ അദ്ദേഹം നിയമിക്കുകയായിരുന്നു.അവർ തയ്യാറാക്കിയ ‘മുസ്ഹഫ്’ ഖലീഫ തന്നെ സൂക്ഷിക്കുകയും ചെയ്തു.ഈ കോപ്പിയാണ് വിശുദ്ധ ഖുർആനിന്റെ പൂർണമായ പ്രഥമ ലിഖിത രൂപം.

തന്റെ വിശ്വാസം പോലെ തന്നെ കെട്ടുറപ്പുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ ഈ ത്യാഗി സദാ പരിശ്രമിക്കുകയും അത് ഏറെ കുറേ വിജയിക്കുകയും ചെയ്തു.തന്റെ കാലശേഷം ഈ കെട്ടുറപ്പും ഐക്യവും തകരുമോ എന്ന് ന്യായമായും അദ്ദേഹം ചിന്തിച്ചുകാണണം . മന:ക്കരുത്തും തന്റേടവുമുള്ള ഒരു പിൻ ഗാമിയെ നിയമിച്ചു കൊണ്ടാണ് ഇദ്ദേഹം യാത്രയാവുന്നത്.

ഹിജ്റ വർഷം പതിമൂന്ന് ജമാദുൽ ആഖിറ ഇരുപത്തിഒന്നിന്ന് അബൂബക്കർ (റ) ഈ ലോകത്തോട് വിട പറഞ്ഞു. ഥൗർ ഗുഹയിൽ ഒളിച്ചിരുന്ന ഇരു പേരും വിടചൊല്ലിയത് അറുപത്തിമൂന്നാം വയസ്സിൽ.നബി(സ)യുടെ ക്വബ്റിന്നരികിൽ തന്നെ അബൂബക്കർ(റ)വിനെയും മറവ് ചെയ്തു.

അബുദുൽ റസാക് ഉദരംപൊയിൽ