സമയം

സമയമെന്തായി എന്ന ചോദ്യത്തിന് ഇന്ന് സെക്കൻഡുകൾക്കുള്ളിൽ ഉത്തരമേകാനുള്ള നിരവധി ഉപകരണങ്ങൾ നമുക്കു മുന്നിലുണ്ട്. വാച്ച്, ക്ലോക്ക്, ടൈംപീസ്, ഇവയിൽ തന്നെ പലതും രൂപംമാറി ഡിജിറ്റലായി. മൊബൈൽതന്നെ വിവിധോദ്ദേശ്യ ഉപകരണമായി. അതിൽ സമയവും ഉൾപ്പെടും. ടി.വി തുറന്നാൽ ഓരോ ചാനലുകളിലും സമയസൂചികയുണ്ട്. എന്നാൽ, മനുഷ്യൻ സമയത്തെ പിടിച്ചുകെട്ടിയിട്ട് അധികകാലം ആയില്ല. സമൂഹമായി ജീവിക്കാൻ തുടങ്ങിയപ്പോൾ പ്രവർത്തനങ്ങൾക്ക് സമയം നിശ്ചയിക്കപ്പെട്ടു. സൂര്യ​െൻറ ഉദയവും അസ്തമയവും സമയത്തി​െൻറ ആദ്യപടിയായി. പിന്നീട് സൂര്യ​െൻറ സ്ഥാനചലനത്തെ ആധാരമാക്കി സമയം രൂപപ്പെടുത്തി. പകൽ സൂര്യനും രാത്രികളിൽ നക്ഷത്രങ്ങളും ചന്ദ്രനുമൊക്കെ മനുഷ്യനെ നിരീക്ഷണ വസ്​തുവാക്കി. ഈജിപ്​തുകാരാണ് നിഴൽഘടികാരം ഉണ്ടാക്കിയത്. ഇത് ഏകദേശം 3500 വർഷങ്ങൾക്ക് മുമ്പാണ്.
തുറസ്സായ ഇടത്ത് ഒരു നീളൻ വടി കുത്തനെ കുഴിച്ചിട്ട് നിഴലി​െൻറ നീളത്തെ അടിസ്ഥാനമാക്കി സമയം ക്രമീകരിച്ചു. എന്നാൽ, സൂര്യ​െൻറ നിഴൽ മങ്ങുമ്പോൾ ഈ ഘടികാരം പരാജയമാകുന്നു.
അതേസമയം, ഗ്രീസിലെ ജനങ്ങൾ ജലത്തെ സമയമറിയാനുള്ള ഉപാധിയാക്കി ജലഘടികാരം നിർമിച്ചു. കല്ലുകൊണ്ട് നിർമിച്ച കോണാകൃതിയിലുള്ള ഒരു പാത്രത്തി​െൻറ കൂർത്ത അഗ്രത്തിൽ ഒരു ചെറിയ ദ്വാരം കാണും. 
ആ പാത്രത്തിനു കീഴേ മറ്റൊന്നുകൂടി വെക്കും. ഈ ദ്വാരത്തിലൂടെ പതിക്കുന്ന വെള്ളത്തി​െൻറ അളവ് സമയം കണക്കാക്കാനുള്ള സൂത്രവിദ്യ ആയിരുന്നു. അതിനും ചിലയിടങ്ങളിൽ പരാജയം സംഭവിച്ചു. മഞ്ഞു കാലമാകുമ്പോൾ പാത്രത്തിലെ ജലം ഉറഞ്ഞുപോകും. ജലത്തിനു ബദലായി പിന്നെയവർ മണലിനെ ആശ്രയിച്ചു. ദ്വാരത്തിലൂടെ മണലിനെ കടത്തിവിട്ട് സമയം കണക്കാക്കി. 
തീകൊണ്ട് സമയം കണക്കാക്കിയവരും ഉണ്ടായിരുന്നു. എണ്ണവിളക്കിലെ എണ്ണയുടെ കുറവിനെ അടിസ്ഥാനപ്പെടുത്തി സമയം നിശ്ചയിച്ചു. പിന്നീട് യന്ത്രഘടികാരം നിർമിക്കപ്പെട്ടു. 1000 വർഷങ്ങൾക്ക് മുമ്പാണത്. ഫ്രാൻസിലെ ചക്രവർത്തിയായ ചാൾസ് അഞ്ചാമ​െൻറ കൊട്ടാരത്തിൽ 1379ൽ ഒരു ഘടികാരം നിർമിച്ചു. പിന്നീട് ഗോപുരങ്ങൾ നിർമിക്കുമ്പോൾ അവിടെ ഒരു ഘടികാരം സ്ഥാപിക്കുക ശീലമായി. 
ജർമൻകാരനായ ഹീൻ റിച്ച് സി.വിക് ആണ് ഈ ഘടികാരം നിർമിച്ചത്. ‘ക്ലോറക്ക’ എന്ന ഫ്രഞ്ച് പദത്തിൽനിന്നുമാണ് ക്ലോക്ക് എന്ന പദം ഉണ്ടായത്. 
1582ലാണ് പെൻഡുല തത്ത്വം ഗലീലി കണ്ടെത്തുന്നത്. പിന്നീട് 1657 മുതൽ ക്ലോക്കിൽ ഈ തത്ത്വം പ്രയോഗിക്കാൻ തുടങ്ങി. ഇങ്ങനെയൊക്കെ സമയത്തെ പിടിച്ചുകെട്ടിയ നമ്മൾ ഇന്ന് സമയത്തെക്കാൾ മുന്നിൽ സഞ്ചരിക്കാൻ മത്സരിക്കുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ