മുഴുവനും ഉറങ്ങിതീർക്കാൻ കഴിയാതെ എന്നും കാലത്തെ എണീക്കും.അലസമായി കത്തുന്ന വിളക്കിന് തിരി മെല്ലെ ഉയർത്തി വെളിച്ചം പരത്തി വേച്ച് വേച്ച് നടന്ന് ചെന്ന് തലേ ദിവസം കുഴച്ചു വെച്ച മാവിൻ പാത്രത്തിൽ കൈ പതുക്കെ അമർത്തി നോക്കി ,ആവൂ.. സമാദാനമായി പാകമായിട്ടുണ്ട്.ഒച്ചനയക്കാതെ മാവ് കുഴച്ച് റൊട്ടിയുണ്ടാൻ തുടങ്ങിയതേയുള്ളു..കട്ടിലിന്റേയും അയാളുടേയും ഞരക്കം തൊല്ലൊന്നു അലോസരപ്പെടുത്തി.വേഗം അലപ്പം ചുടുവെള്ളവുമായി ചെന്ന് പ്രിയതമനെ പിടിച്ചിരുത്തി വെള്ളം നൽകി സംസാരിക്കാൻ കഴിയാതെ ശ്വാസം വീണ്ടെടുക്കാൻ ശ്രമിക്കുന്നതിന്നിടയിൽ എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷെ വാക്കുകൾ പുറത്തേക്ക് വരുന്നില്ല.
നേരം പുലരുന്നേയുള്ളൂ.. പാൽ കട്ടിയുമായി വേച്ചു വേച്ചു അദ്ദേഹം നടന്നകലുന്നതും നോക്കി എത്ര നേരം നിന്നു എന്നറിയില്ല.പാൽ കട്ടി വിറ്റു കിട്ടിയ കാശിന് വേണം അന്നത്തെ ആഹാരത്തിനുള്ള സാദനങ്ങൾ വാങ്ങാൻ.എത്ര കാലം ഈ നില തുടരുമെന്നറിയില്ല.ഉറ്റവരോ ഉടയവരോ ഇല്ലാത്ത ഇവരെ പരിചരിക്കാൻ മറ്റാരുമില്ല.സന്തോഷത്തിലും സന്താപത്തിലും പങ്കുകൊള്ളാൻ ഇവർക്ക് ഇവർ മാത്രം.കടക്കാരന്റെ ചോദ്യങ്ങൾക്കും കുർത്ത മുനയുള്ള നോട്ടത്തിനും തിരിച്ചൊന്നും പറയാറില്ല. കാരണം ഒരു നേരത്തെ വിശപ്പകറ്റാൻ വേറൊരു വഴിയുമില്ല.ഈ അടുത്ത് കടക്കരനെന്തോ ഒരു ശംസയത്തിന്റെ ലാഞ്ചന.കള്ളന്മാരെ നോക്കുന്നത് പോലെയാണ് നോക്കാറ്.മറുത്തൊന്നും ചോദിക്കാതെ പാൽ കട്ടിവിറ്റ കാശു കൊണ്ട് അത്യാവശ്യ സാദനങ്ങൾ വാങ്ങി സ്ഥലം വിടാറാണ് പതിവ്.

പതിവുപോലെ അന്നും പാൽ കട്ടിയുമായി കടയിൽ ചെന്നു നിന്നു.പെട്ടെന്നായിരുന്നു കടക്കാരന്റെ ആക്രോശം.നിങ്ങൾഎന്താ വിചാരിച്ചിരിക്കുന്നത് ? ഇതാരും അറിയില്ല എന്നുണ്ടോ.. ഞാൻ ഒരു പാട് ദിവസമായി ശ്രദ്ധിക്കാൻ തുടങ്ങിയിട്ട്.. ഈ വയസ്സ് കാലത്തും ആളുകളെ പറ്റിക്കാൻ നാണമില്ലല്ലോ കിളവാ..നിങ്ങൾ തരുന്ന ഒരു കിലോ പാൽ കട്ടിഎന്നും പത്തും ഇരുപതും ഗ്രാം കുറവാണ്..എന്നെ പറ്റിക്കാമെന്ന് കരുതിയല്ലേ.. കടക്കാരന്റെ സംസാരം എല്ലാം വളരെ ക്ഷമയോടെ കേട്ട ശേഷം വ്ര്‍ദ്ധൻ പതിയ സ്വരത്തിൽ പറഞ്ഞു ഞങ്ങൾ പാവങ്ങളാണ് ഇത് ഞങ്ങളുടെ ഉപജീവന മാർഗ്ഗമാണ് വേറെ യാതൊരു മാർഗ്ഗവും ഞങ്ങൾക്കില്ല.ആരെയും പറ്റിക്കാൻ ഞങ്ങൾക്ക് കഴിയില്ല. നിങ്ങൾക്ക് തരുന്ന പാൽ കട്ടി തൂക്കി നോക്കാൻ ഞങ്ങളുടെ അരികിൽ തുലാസില്ല.ആയതു കൊണ്ട് നിങ്ങളിൽ നിന്നും വാങ്ങുന്ന ഒരു കിലോ പഞ്ചസാരയുടെ തൂക്കമൊപ്പിച്ചാണ് ഞങ്ങൾ പാൽ കട്ടി അളക്കാറ് ! ഇതു കേട്ട മാത്രയിൽ കടക്കാരൻ സ്തബ്ദനായി നിന്നതേയുള്ളൂ...

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ