അൻശിദ റസാക്ക്

നടക്കാൻ വയ്യനിക്ക് ഇനിയധികദൂരം ഒരു കൈതാങ്ങ് പ്ലീസ്...

ആരിഫ് അബ്ദുൽറസാക്ക്

വരും കാലം എനിക്കുമാവണം നിങ്ങളെപ്പോലെ വലിയവൻ.. ഉയരങ്ങളിലേക്ക് ഉയർച്ചയിലേക്ക്!!.

അൻശിദ റസാക്ക്

എന്നെകണ്ടിട്ടെന്ത് തോന്നുന്നു.. ചിരിച്ചുകൂടെ നിങ്ങൾക്കെന്നോട്.വെറുതയല്ല, ആയുസ്സിന്നൊരു ഭലമായ്.

പൊന്നൂസ്

തിരിഞ്ഞ് നോക്കണം എല്ലായ് പോയും എങ്കിലറിയാം ഒരു പാട് ന്യൂനതകൾ....

കുഞ്ഞിക്കവിതകൾ

ഞങ്ങളാരാ മക്കൾ, കൊതി തോന്നുന്നോ നിങ്ങൾക്കും പിന്തിരിഞ്ഞോടാൻ ഈ ചെറു പ്രയത്തിലേക്ക്...

ഞാനെന്ന ഞാന്‍


എന്നെ കുറിച്ച് എഴുതാന്‍ ഞാന്‍ തന്നെ വേണ്ടി വന്നു.എന്റെ പേര്‍ പേന.ഞന്‍ ഒരു പ്രതിഭാസമാണ് കാലത്തിന്റെ കറക്കം ഞാന്‍ വഴിയാണ് നിങ്ങള്‍ അറിയുന്നത് ചരിത്രാധീത കാലഘട്ടം എന്ന് പേര് വിളിച്ച് നിങ്ങള്‍ തരം തിരിച്ചപ്പോഴും ഞാനൊരു ഭാഗത്ത് മൗനം പാലിച്ചിരിപ്പുണ്ടായിരുന്നു.പക്ഷെ ഞാനുള്ള കാര്യം നിങ്ങള്ക്കറിയില്ലായിരിക്കും. എനിക്ക് 'ഞാനിതാ..' എന്ന് ഉറക്കെ പറയാന്‍ ആഗ്രഹമുണ്ടായിരുന്നു എന്തു ചെയ്യാന്‍ സ്വന്തമായി ഒന്ന് ഒച്ച വെക്കാൻ കഴിവില്ലാത്തവനായി പോയില്ലേ...ഈ ഞാന്‍.മറ്റാരെങ്കിലും എന്നെ സഹായിക്കണം ഇന്നും ഞാന്‍ അങ്ങിനെ തന്നെ. ഞാനായിട്ട് സ്വയം ഒരു വിനയും ആര്ക്കും വരുത്തി വെക്കാറില്ല.പക്ഷെ എന്നെ കൊണ്ട് പലരും ചെയ്യിപ്പിക്കുകയാണ്.എന്നെ കൊണ്ട് ഉപജീവനം നടത്തുന്നവര്‍ ധാരാളമുണ്ട്.ഞാന്‍ കാരണം ജീവിതം ദുസ്സഹമാവുന്നരും ധാരാളം.നിങ്ങളുടെ ജീവിത വികതികൾ നിയന്ത്രിക്കുന്നതിൽ എനിക്ക് വലിയ പങ്കുണ്ട്.എന്‍റെ സൃഷ്ടാവിന്റെ പങ്കല്ല ഉദ്ദേശിക്കുന്നത്.നിങ്ങളൂടെ ജീവിതത്തിലേക്ക് ആദ്യമായി കയറിവന്ന പ്രാണനെ പരിചയപ്പെട്ടത് ഞാന്‍ മുഖേനെയല്ലേ..? അന്ന് എന്നില്‍ നിന്ന് വന്ന് പല മധുര വാക്കുകളും ഇന്നും മായാതെ കിടക്കുന്നു.ഹിരോഷിമയിലും നാഗസാക്കിയിലും വിതച്ച വിവരക്കേടുകള്‍ എന്നെ കൊണ്ടവർ ചെയ്യിപ്പിച്ചതാ...അതിന്റെയെല്ലാം അവസാന വാക്കുകൾ മഷിയായി വെളുത്ത കടലാസിനെ രക്തക്കറയിൽ മുക്കിയപ്പോൾ ഞാന്‍ കരയുകയായിരുന്നു.എന്റെ. കര്ച്ചിൽ അന്നാരും കേട്ടില്ല.അല്ലെങ്കിലും ഒച്ച വെച്ച് കരഞ്ഞവരുടെ കരച്ചിൽ കേള്ക്കാ ൻ മനസ്സുകാണിക്കാത്തവർ എന്റെ കരച്ചിൽ എങ്ങിനെ കേള്‍ക്കാനാണ്.നിങ്ങളുടെ മനസ്സുകളെ കുളിരണിയിപ്പിക്കുന്ന പല സംഭവങ്ങൾക്കും ഞാൻ സാക്ഷിയാവാറുണ്ട്.എല്ലാം ഞാനറിഞ്ഞിട്ടേ നിങ്ങള്‍ അറിയുന്നുള്ളൂ..എന്ന് മാത്രം.എന്‍റെ സങ്കടം ഒരു പാടുണ്ട്.അതെല്ലാം വിശദീകരിക്കാന്‍ എൻറെ പക്കലുള്ള മഷി മതിയാവില്ല.എങ്കിലും ഒരു കാര്യം പറയാതെ വയ്യ.സത്യങ്ങള്‍ ഞാൻ പല തവണ പറഞ്ഞാലും അതു വിശ്വസിക്കാനും ഏറ്റുപറയാനും വളരെ കുറച്ചെ കാണൂ..എന്നാല്‍ അസത്യം പറഞ്ഞാലോ അതു നിങ്ങൾ പര്സ്പംരം കൈമാറി മാലൊകരെ ഒന്നാകെ അറിയിക്കും.ഒരാളുടെ നന്മ നിങ്ങള്‍ വിശ്വസിക്കണമെങ്കിൽ ഒരു പാട് തെളിവു വേണം,എന്നാല്‍ തിന്മ വിശ്വസിക്കാന്‍ ഒരു തെളിവും ആവശ്യമില്ല.

നിങ്ങളൊക്കെ എത്രയോ മുമ്പ് സ്രഷ്ടാവ് എന്നെ സൃഷ്ടിച്ചിട്ടുണ്ട്. എന്നെ ഉണ്ടാക്കിയ അന്ന് തന്നെ എന്നോട് ദൈവം പറഞ്ഞു.നീ എഴുതുക ഞാന്‍ ചൊദിച്ചു എന്താണ് എഴുതേണ്ടത് ? എല്ലാം എഴുതുക !എല്ലാം എന്ന് വെച്ചാല്‍ ? തുടക്കം മുതല്‍ ഒടുക്കം വരെ .ഞാന്‍ എഴുതി തുടങ്ങി.ഞാന്‍ തുടങ്ങി ഒന്നും വിട്ടു പോവാതെ..നിങ്ങളുടെ എല്ലാ വ്യവഹാരങ്ങളും അന്നേ ഞാൻ എഴിതി വെച്ചിട്ടുണ്ട്.എന്നെ ഉപയോഗിച്ച് പവിത്രമായ രജ്യത്തെ ഇകഴ്ത്തിയ കഥ,ഒന്നിനും കൊള്ളാത്ത രാജ്യത്തിന്റെയ മഹിമ പറഞ്ഞ് ഉത്തുംഗതയിലെത്തിച്ച എഴുത്തുകാരന്റെന കൈക്രിയ,നിരപരാധിയെ തൂക്കിലെറ്റാന്‍ എന്നെ ഉപയോഗിച്ച നീതിമാന്റെ്(?)വിളയാട്ടം,കണ്ണ്കെട്ടി അസത്യത്തിന്ന് ശക്തി പകരാന്‍ ചുറ്റിക കൊണ്ട് പീഠത്തിലടിച്ചപ്പോള്‍ വേദന കൊണ്ടത് എന്റെക നെഞ്ചിലായായിരുന്നു.വിചാരണ കൂടാതെ നീ തടവറയില്‍ കഴിയുമ്പോൾ കേവലം ഒരു ഒപ്പ് മതിയായിരുന്നു നിനക്ക് പുറത്തുവരാന്‍ , ഞാന്‍ തയാറായിരുന്നു പക്ഷെ എന്തു ചെയ്യാൻ? തുക്കിലേറ്റിയ അന്നാണ് നിങ്ങളക്കാര്യം അറിഞ്ഞത് അതിരഹസ്യമായിട്ടായിരുന്നു അന്നവര്‍ എന്നെ ഉപയോഗിച്ചത് .വേദങ്ങളിലെല്ലാം എന്നെ കുറിച്ച് പരാമര്ശകമുണ്ട്.ഞാനില്ലാതെ പുസ്തകം വായിക്കാന്‍ നിങ്ങള്ക്കെപങ്ങിനെ കഴിയും? എഴിതിയതല്ലേ വായിക്കാന്‍ കഴിയൂ..'സൃഷ്ടിച്ചവനായ നിന്റെ‍ രക്ഷിതാവിന്റെ? നാമത്തിൽ നീ വായിക്കുക മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു നീ വായിക്കുക നിന്റെന രക്ഷിതാവ് അത്യുദാരനാകുന്നു പേന കൊണ്ട് എഴിതാൻ പഠിപ്പിച്ചവന്‍ മനുഷ്യനെ അറിയാത്തത് അവൻ പഠിപ്പിച്ചിരുക്കുന്നു' ദിവ്യ സന്ദേശത്തിന്റെ തുടക്കം തന്നെ ഇങ്ങിനെ. എഴുത്ത് അതാണല്ലോ ആദ്യം വേണ്ടത് എന്നാലല്ലേ വായിക്കാൻ പറ്റൂ..എഴിതാന്‍ പഠിപ്പിച്ചവനാണ് ദൈവം അതില്ലായിരുന്നെങ്കിൽ ? ഒന്ന് ആലോചിച്ചു നോക്കു..ആധുനിക സമൂഹം ഇന്നെവിടെയും എത്തിക്കാണില്ല. എഴിതി തുടങ്ങിയ മനുഷ്യന്‍ ഇന്ന് എവിടം വരെ എത്തി ? ഒരു പാട് വളര്ന്നു വളര്ന്നു കൊണ്ടേയിരിക്കുന്നു..തുടക്കം മറക്കാതിരുന്നാല്‍ നിങ്ങള്ക്ക് നന്ന് .