അൻശിദ റസാക്ക്

നടക്കാൻ വയ്യനിക്ക് ഇനിയധികദൂരം ഒരു കൈതാങ്ങ് പ്ലീസ്...

ആരിഫ് അബ്ദുൽറസാക്ക്

വരും കാലം എനിക്കുമാവണം നിങ്ങളെപ്പോലെ വലിയവൻ.. ഉയരങ്ങളിലേക്ക് ഉയർച്ചയിലേക്ക്!!.

അൻശിദ റസാക്ക്

എന്നെകണ്ടിട്ടെന്ത് തോന്നുന്നു.. ചിരിച്ചുകൂടെ നിങ്ങൾക്കെന്നോട്.വെറുതയല്ല, ആയുസ്സിന്നൊരു ഭലമായ്.

പൊന്നൂസ്

തിരിഞ്ഞ് നോക്കണം എല്ലായ് പോയും എങ്കിലറിയാം ഒരു പാട് ന്യൂനതകൾ....

കുഞ്ഞിക്കവിതകൾ

ഞങ്ങളാരാ മക്കൾ, കൊതി തോന്നുന്നോ നിങ്ങൾക്കും പിന്തിരിഞ്ഞോടാൻ ഈ ചെറു പ്രയത്തിലേക്ക്...

എന്റെ നാട്

മലപ്പുറം ജില്ലയിൽ ചോക്കാട് പഞ്ചായത്തിൽ ഒരു ഉൾനാടൻ ഗ്രാമം.പേര് പാലാളം കുന്ന്.പണ്ടിവിടെ കുന്നുണ്ടായതുകൊണ്ടാവാം പഴമർ ഈ പേരു നൽകിയത്.തികച്ചും പാവങ്ങളായ കുറേനല്ല മനുഷ്യർ ജിവിച്ചിരുന്ന ആ പഴയ ചിത്രം ഇവിടെയും മാഞ്ഞു തുടാങ്ങി.വയറ് നിറക്കാൻ പഴങ്കഞ്ഞിയും ചക്ക കൂട്ടാനും കിട്ടിയാൽ പഴമർക്ക് പെരുന്നാളായിരുന്നു.എന്ന് കാരണവന്മാർ പറയുന്നത് കേട്ടിട്ടുണ്ട്.ഇന്ന് ആകെ മാറി. പുരോഗതി ഇവിടെയും എത്തിത്തുടങ്ങിട്ട് നാളുകളേറെയായി..ഇനിയുമുണ്ട് കുറേ പറയാന്‍ വഴിയേ അറിയിക്കാം..സൌകര്യം കിട്ടുമ്പോഴൊക്കെ ഒന്ന് വരണേ......

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ നിലമ്പൂര്‍ ബ്ളോക്ക് പരിധിയില്‍ ആണ് ചോക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 79 ച.കി.മീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ കിഴക്ക് അമരമ്പലം, കരുവാരക്കുണ്ട് പഞ്ചായത്തുകളും, പടിഞ്ഞാറ് വണ്ടൂര്‍, അമരമ്പലം, കാളികാവ് പഞ്ചായത്തുകളും, വടക്ക് അമരമ്പലം പഞ്ചായത്തും, തെക്ക് കാളികാവ്, കരുവാരക്കുണ്ട് പഞ്ചായത്തുകളുമാണ്. 39940 വരുന്ന ജനസംഖ്യയില്‍ 21046 പേര്‍ സ്ത്രീകളും 18894 പേര്‍ പുരുഷന്‍മാരുമാണ്. മൊത്തം ജനതയുടെ സാക്ഷരത 85.14 ആണ്. ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയില്‍ വരുന്ന പ്രദേശമാണ് ചോക്കാട് ഗ്രാമപഞ്ചായത്ത്. റബ്ബര്‍, കുരുമുളക്, തെങ്ങ് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന കൃഷി. വാഴ, മരച്ചീനി, പൈനാപ്പിള്‍ എന്നിവയും പഞ്ചായത്തില്‍ കൃഷി ചെയ്തു വരുന്നു. ചോക്കാട് പുഴ, കോട്ടപ്പുഴ, കാളികാവ് പുഴ എന്നിവ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളാണ്. ഇവ കൂടാതെ കുളങ്ങളും ചെറുതോടുകളും പഞ്ചായത്തിലെ ജലസ്രോതസ്സുകളില്‍ പെടുന്നു. ആനക്കല്ല്, പാറക്കോറി എന്നിവയാണ് പഞ്ചായത്തിലുള്ള പ്രധാന കുളങ്ങള്‍. കേള്നായര്‍പ്പടി, കരിമ്പ്തോടി, ചോക്കാട് കനാലുകളും വേപ്പുംകുന്ന് തോടും പഞ്ചായത്തില്‍ ജലസേചനത്തിനായി ഉപയോഗിക്കുന്നു. കോഴിപ്പാറ മല, ചികകല്ല് മല, പുല്ലംകോട് എസ്റ്റേറ്റ്, പൊന്‍മുടിയന്‍കുന്ന്, പാലമല എസ്റ്റേറ്റ് എന്നിവയാണ് പഞ്ചായത്തിലെ ഉയരം കൂടിയ പ്രദേശം. ചോക്കാട് പഞ്ചായത്തിന്റെ 17% പ്രദേശം വനമേഖലയാണ്.
 പഞ്ചായത്തിലെ മുഖ്യകുടിനീര്‍ സ്രോതസ്സ് കിണറുകളാണ്. 51 പൊതുകിണറുകളും 28 പൊതുകുടിവെള്ള ടാപ്പുകളും ജനങ്ങള്‍ ശൂദ്ധജലത്തിനായി ഉപയോഗിക്കുന്നു. 289 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്ത് വീഥികളിലൂടെയുള്ള സഞ്ചാരം സുഗമമാക്കുന്നു. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന പഞ്ചായത്തിലെ പ്രധാന പ്രദേശങ്ങളാണ് ചിചിപാറ എസ്റ്റേറ്റ്, കോട്ടപ്പുഴ വളപാട്ടം, ചികകല്ല്മരുതക്കാട് എന്നിവ. വിദേശയാത്രക്കായി പഞ്ചായത്ത് നിവാസികള്‍ ആശ്രയിക്കുന്ന ഏറ്റവും അടുത്ത വിമാനത്താവളം കരിപ്പൂരാണ്. നിലമ്പൂര്‍ റോഡ് റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന റെയില്‍വേ സ്റ്റേഷന്‍. തുറമുഖമെന്ന നിലയില്‍ ബേപ്പൂര്‍ തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. നിലമ്പൂര്‍ ബസ് സ്റ്റാന്റിലാണ് പഞ്ചായത്തിലെ ബസ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്നത്. നിലമ്പൂര്‍ ചാലിയാര്‍ എന്നീ ജലഗതാഗതകേന്ദ്രങ്ങളാണ് പഞ്ചായത്തിനടുത്തുള്ളത്. നിലമ്പൂര്‍ പെരുമ്പിലാവ് ഹൈവേ, മലയോര ഹൈവേ എന്നിവ പഞ്ചായത്തിലൂടെ കടന്നു പോകുന്നു. റോഡുകളെയും വിവിധ പ്രദേശങ്ങളെയും ബന്ധിപ്പിച്ച് കൊണ്ട് പാലങ്ങളും പഞ്ചായത്തിലുണ്ട്. കോട്ടപ്പുഴ പാലം, കല്ലാമൂല പാലം എന്നിവയാണ് പഞ്ചായത്തിലെ പ്രധാന പാലങ്ങള്‍. വ്യവസായമേഖലയില്‍ റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങളാണ് പഞ്ചായത്തില്‍ നില നില്‍ക്കുന്നത്. പുല്ലാംകോട് എസ്റ്റേറ്റ്, ചോക്കാട് റബ്ബര്‍പാല്‍ സൊസൈറ്റി എന്നിവയാണ് റബ്ബര്‍ അധിഷ്ഠിത വ്യവസായരംഗത്ത് പ്രവര്‍ത്തിക്കുന്നത്. പരമ്പരാഗത മേഖലയില്‍ ആയുര്‍വേദ ഔഷധശാല പുല്ലംകോട് പ്രവര്‍ത്തിക്കുന്നു.
 പൊതുവിതരണമേഖലയില്‍ 7 റേഷന്‍കടകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. ഒരു മാവേലി സ്റ്റോറും 2 നീതി സ്റ്റോറുകളും പൊതുവിതരണ രംഗത്ത് പഞ്ചായത്തിലുള്ള മറ്റു സംവിധാനങ്ങളാണ്. പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളാണ് ചോക്കാട്, കല്ലാമൂല, ഉദരം പൊയില്‍, സ്രാപിക്കല്ല് പുല്ലംകോട്, മാളിയേക്കല്‍ തുടങ്ങിയവ. വാളന്‍ചിപ്പടി, മഞ്ഞപ്പെട്ടി, മമ്പാട്ടുമൂല എന്നീ സ്ഥലങ്ങളും പ്രധാന വിപണന കേന്ദ്രങ്ങളാണ്. ചോക്കാട് പഞ്ചായത്തില്‍ അധിവസിക്കുന്ന ജനവിഭാഗങ്ങളില്‍ ഭൂരിഭാഗവും മുസ്ളീങ്ങളാണ്. ഹിന്ദുക്കളും ക്രിസ്ത്യാനികളുമാണ് മറ്റു വിഭാഗങ്ങള്‍. ഇവരുടെ വിവിധ ആരാധനാലയങ്ങള്‍ പഞ്ചായത്തില്‍ അങ്ങിങ്ങായി നിലകൊള്ളുന്നു. മുസ്ളീം ആരാധനാലയങ്ങളാണ് കൂടുതല്‍. മാടമ്പം പള്ളി, ചോക്കാട് ജുമാമസ്ജിദ്, കല്ലാമൂല ജുമാമസ്ജിദ്,ഉദരം പൊയില്‍ സലഫി മസ്ജിദ്,ഹയാത്തുല്‍ ഇസ്ലാം,പാറമ്മല്‍ സലഫി മസ്ജിദ്, മാളിയേക്കല്‍ ജുമാമസ്ജിദ്, മമ്പാട്ടുമൂല, കൂരാട്, പരിയങ്ങാട് എന്നിവിടങ്ങളിലെ പള്ളികള്‍ തുടങ്ങി നിരവധി മുസ്ളീം ആരാധനാലയങ്ങള്‍ പഞ്ചായത്തിലുണ്ട്. കാലിക്കുണ്ട് അയ്യപ്പക്ഷേത്രം, പെടയന്നാലി അയ്യപ്പക്ഷേത്രം എന്നിവയാണ് പ്രധാന ഹൈന്ദവാരാധനാലയങ്ങള്‍. ചോക്കാട് ഹോളിഫാമിലി ചര്‍ച്ച്, പരുത്തിപ്പറ്റ സെന്റ് തോമസ് പള്ളി, ആനക്കല്ല് ക്രിസ്ത്യന്‍പള്ളി എന്നിവയാണ് പഞ്ചായത്തിലുള്ള ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍. സ്വാതന്ത്ര്യസമര സേനാനിയായ ചാലുവള്ളി അലവി സാഹിബ് പഞ്ചായത്തിലെ ശ്രദ്ധേയ വ്യക്തിത്വമായിരുന്നു. ഇദ്ദേഹത്തിന് താമ്രപത്രം ലഭിച്ചിട്ടുണ്ട്.
 കാളികാവ് പഞ്ചായത്തില്‍ 12 വര്‍ഷം തുടര്‍ച്ചയായി പ്രസിഡന്റായിരുന്ന ഇ.പി.നാണിഹാജിയും പഞ്ചായത്തില്‍ പ്രശസ്തനാണ്. ആരോഗ്യപരിപാലന രംഗത്ത് പഞ്ചായത്തിലെ ജനങ്ങള്‍ ആശ്രയിക്കുന്നത് പെടയന്താള്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തെയാണ്. മഞ്ഞപെട്ടി, കോട്ടപ്പുഴ, കല്ലാമൂല എന്നിവിടങ്ങളില്‍ ഇതിന്റെ ഉപകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ചോക്കാട് ഗിരിജന്‍ കോളനിയിലും പി.എച്ച്.സി.യുടെ ഒരു ഉപകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യമേഖലയില്‍ ഒരു ഹോമിയോ ആശുപത്രി പ്രവര്‍ത്തിക്കുന്നു. ഒരു ആയുര്‍വേദ ഔഷധശാലയും പഞ്ചായത്തിലുണ്ട്. പഞ്ചായത്തില്‍ ആംബുലന്‍സ് സേവനം ലഭിക്കുന്നത് നിലമ്പൂരില്‍ നിന്നാണ്. മൃഗസംരക്ഷണരംഗത്ത് ചോക്കാട്, മാളിയേക്കല്‍ എന്നിവിടങ്ങളില്‍ മൃഗാശുപത്രികള്‍ പ്രവര്‍ത്തിക്കുന്നു. ചോക്കാട് പഞ്ചായത്തിലെ വിദ്യാഭ്യാസരംഗത്ത് 12 സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. മൂന്നു ഹയര്‍സെക്കന്ററി സ്കൂളും, രണ്ട് ഹൈസ്കൂളും, 3 യു.പി. സ്കൂളുകളും, 4 എല്‍.പി. സ്കൂളുകളും ചോക്കാട് പഞ്ചായത്തിലുണ്ട്. ചോക്കാടും, മാളിയേക്കലുമാണ് ഹൈസ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. പുല്ലംകോട്, പാറല്‍, മമ്പാട്ടുമൂല എന്നിവിടങ്ങളില്‍ ഹയര്‍സെക്കന്ററി സ്കൂള്‍ പ്രവര്‍ത്തിക്കുന്നു. അശരണര്‍ക്ക് അഭയം നല്‍കുന്ന അഭയശാന്തിഭവന്‍ ആണ് ചോക്കാട് പഞ്ചായത്തിലുള്ള സാമൂഹ്യസ്ഥാപനം. ചോക്കാട് സര്‍വ്വീസ് സഹകരണ ബാങ്കാണ് പഞ്ചായത്തില്‍ സഹകരണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സ്ഥാപനം. 
ഉദിരംപൊയില്‍ വനിതാ സഹകരണസംഘവും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തിലെ സാംസ്കാരിക രംഗത്തെ സാന്നിദ്ധ്യമാണ് പുല്ലങ്കോട് ടാഗോര്‍ വായനശാല. പൂക്കോട്ടുംപാടത്താണ് വൈദ്യുതി ബോര്‍ഡിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ചോക്കാട്, മമ്പാട്ടുമൂല, പുല്ലങ്കോട്, പാറല്‍, കൂരാട് എന്നിവിടങ്ങളിലാണ് തപാല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. പുല്ലങ്കോട്ടുള്ള ആസ്പിന്‍ വാള്‍ കമ്പനിയാണ് പഞ്ചായത്തിലുള്ള പ്രമുഖ സ്വകാര്യ സ്ഥാപനം. ചോക്കാടാണ് വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കാളികാവ്, ചന്തക്കുന്ന്, നിലമ്പൂര്‍ എന്നിവിടങ്ങളിലാണ് വാട്ടര്‍ അതോറിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കാര്‍ഷിക രംഗത്തെ സേവനങ്ങള്‍ക്കായി ഒരു കൃഷിഭവന്‍, ചോക്കാട് പ്രവര്‍ത്തിക്കുന്നു. നിലമ്പൂരും കാളികാവുമാണ് പഞ്ചായത്തിനടുത്ത പോലീസ് സ്റ്റേഷനുകള്‍ ഉള്ളത്. പൂക്കോട്ടുംപാടം, കാളികാവ് എന്നിവിടങ്ങളിലാണ് ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത്. ഏഷ്യയിലെ തന്നെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഗ്രാനൈറ്റ് ക്വാറി ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. കൃഷ്ണശിലയാണ് ഇവിടെ നിന്നും ലഭിച്ചിരുന്നത്. ഇപ്പോള്‍ നിലവിലില്ല.


ഈ വിവരണത്തിന്‌ വർഷങ്ങൾ പഴക്കമുണ്ട്
വിലപ്പെട്ട നിങ്ങളുടെ നിർദേശങ്ങൾക്കനുസരിച്ച് നമുക്കിത് മാറ്റി എഴുതാം .............
പുതുനാമ്പുകളിൽ പുത്തനുണർവ്വ്


നിലക്കാത്ത മഴയിൽ പുസ്തക കെട്ടും പേറി നനഞ്ഞ് കുതിർന്ന് സ്കൂൾ വരാന്തയിൽ മാറിനിന്ന്, നനഞ്ഞ വസ്ത്രം പിഴിഞ്ഞ് ശരിയാക്കി വേണമായിരുന്നു പണ്ട് ക്ലാസ് റുമിൽ പ്രവേശിക്കാൻ.ഇന്ന് സ്ഥിയാകെ മാറി.നടന്ന് സ്കൂളിൽ പോകുന്നവർ വളരെ തുഛം!ഇന്ന് സൗകര്യങ്ങൾ കൂടി എങ്കിലും  വിദ്യാർഥികളുടെ പ്രശ്നങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു.സ്കൂൾ കുട്ടികളുമായി ചീറിപ്പായുന്ന ഓട്ടോറിക്ഷകളെ നേരിൽ കാണുന്ന ഓരോ രക്ഷിതാക്കളുടെയും നെഞ്ചിടിപ്പ് കൂടുകയേ ഉള്ളൂ..മൂന്നോ നലോ പേർക്ക് മാത്രം ഇരിക്കാവുന്ന വാഹനത്തിൽ എട്ടും പത്തും കുട്ടികളെ വഹിച്ചുകൊണ്ടാണ് ഓട്ടോറിക്ഷകൾ മിന്നിമറയുന്നത്.ഇതിനെതിരിൽ മുഖം ചുളിക്കുന്ന രക്ഷിതാക്കളോട് താങ്ങാനാവാത്ത ചാർജ്ജ്ഷീറ്റ് പുറത്തെടുക്കുമ്പോൾ  ഒരു ദീർഘനിശ്വാസം പുറപ്പെടുവിച്ച് മാറിനിന്ന് കുട്ടിക്ക് റ്റാറ്റ കൊടുക്കുന്നു.വിദ്യാർഥികളുടെ സുരക്ഷമുന്നിൽ കണ്ടുകൊണ്ട് സർക്കാർ നടപ്പിലാക്കുന്ന "പ്രൊട്ടക്ഷൻ ഗ്രൂപ്പ്"സ്വാഗതാർഹം തന്നെ.കാലപ്പഴക്കംചെന്ന മലയാളത്തിൽ പറഞ്ഞാൽ ബുക്കും പേപ്പറുമില്ലാത്ത  ബസ്സുകളാണ് സ്കൂൾ ബസ്സ് എന്ന ഓമനപ്പേരിൽ നിരത്തിലിറങ്ങുന്നത്.ഒട്ടുമിക്ക ബസ്സുകളുടേയും ഉടമകളോ വരുമാനം കൈപറ്റുന്നവരോ മിക്കിവാറും നേരത്തെ പറഞ്ഞ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ മെമ്പർമാരായിരുക്കും.പ്രധാനഅധ്യാപകന്‍,പോലീസ് ഉദ്യോഗസ്ഥന്‍,പി.ടി.എ പ്രതിനിധികള്‍, അധ്യാപകര്‍, ഓട്ടോറിക്ഷാ ഡ്രൈവര്‍, സമീപത്തെ കച്ചവടക്കാര്‍ എന്നിവരെയൊക്കെ ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താം എന്നാണ് സർക്കാറിന്റെ പക്ഷം. ഇത് കാര്യങ്ങൾ കുറേകൂടി എളുപ്പമായി എന്ന് പറയുന്നതാവും ശരി.15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന നിയമം കര്‍ശനമാണ്. പക്ഷേ, സ്കൂൾ കുട്ടികൾക്ക് ഇത് ബാതകമല്ല എന്ന രൂപത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്.കാലപ്പഴക്കം ചെന്ന മുഴുവൻ ബസ്സുകളും ഇന്ന് സ്കൂൽ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്.
വിദ്യാലയപരിസരത്തെ അസാന്‍മാര്‍ഗിക പ്രവണതകള്‍,മദ്യം,മയക്ക്മരുന്ന്.പാന്‍മസാല തുടങ്ങിയവയുടെ വില്‍പ്പന,മുതിര്‍ന്നവരുമായി വിദ്യാര്‍ത്ഥികള്‍ക്കുള്ള അനാവശ്യ സൗഹൃദം,വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയ കാര്യങ്ങൾ നിരീക്ഷണവിധേയമാക്കണം.ചെറുപ്പത്തിലെ തലോടൽ തീരുന്നതിന്ന് മുമ്പ് തന്നെ കൗമാരക്കാർക്ക് വേണ്ടി കൗൺസിലുകൾ തുടങ്ങണം .അധ്യാപകരും രക്ഷിതാക്കളും കൗൺസിലറായാൽ ഒരു പരിധിവരെ വിദ്യാർഥികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാവും.

മുഴുവനും ഉറങ്ങിതീർക്കാൻ കഴിയാതെ എന്നും കാലത്തെ എണീക്കും.അലസമായി കത്തുന്ന വിളക്കിന് തിരി മെല്ലെ ഉയർത്തി വെളിച്ചം പരത്തി വേച്ച് വേച്ച് നടന്ന് ചെന്ന് തലേ ദിവസം കുഴച്ചു വെച്ച മാവിൻ പാത്രത്തിൽ കൈ പതുക്കെ അമർത്തി നോക്കി ,ആവൂ.. സമാദാനമായി പാകമായിട്ടുണ്ട്.ഒച്ചനയക്കാതെ മാവ് കുഴച്ച് റൊട്ടിയുണ്ടാൻ തുടങ്ങിയതേയുള്ളു..കട്ടിലിന്റേയും അയാളുടേയും ഞരക്കം തൊല്ലൊന്നു അലോസരപ്പെടുത്തി.വേഗം അലപ്പം ചുടുവെള്ളവുമായി ചെന്ന് പ്രിയതമനെ പിടിച്ചിരുത്തി വെള്ളം നൽകി സംസാരിക്കാൻ കഴിയാതെ ശ്വാസം വീണ്ടെടുക്കാൻ ശ്രമിക്കുന്നതിന്നിടയിൽ എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷെ വാക്കുകൾ പുറത്തേക്ക് വരുന്നില്ല.
നേരം പുലരുന്നേയുള്ളൂ.. പാൽ കട്ടിയുമായി വേച്ചു വേച്ചു അദ്ദേഹം നടന്നകലുന്നതും നോക്കി എത്ര നേരം നിന്നു എന്നറിയില്ല.പാൽ കട്ടി വിറ്റു കിട്ടിയ കാശിന് വേണം അന്നത്തെ ആഹാരത്തിനുള്ള സാദനങ്ങൾ വാങ്ങാൻ.എത്ര കാലം ഈ നില തുടരുമെന്നറിയില്ല.ഉറ്റവരോ ഉടയവരോ ഇല്ലാത്ത ഇവരെ പരിചരിക്കാൻ മറ്റാരുമില്ല.സന്തോഷത്തിലും സന്താപത്തിലും പങ്കുകൊള്ളാൻ ഇവർക്ക് ഇവർ മാത്രം.കടക്കാരന്റെ ചോദ്യങ്ങൾക്കും കുർത്ത മുനയുള്ള നോട്ടത്തിനും തിരിച്ചൊന്നും പറയാറില്ല. കാരണം ഒരു നേരത്തെ വിശപ്പകറ്റാൻ വേറൊരു വഴിയുമില്ല.ഈ അടുത്ത് കടക്കരനെന്തോ ഒരു ശംസയത്തിന്റെ ലാഞ്ചന.കള്ളന്മാരെ നോക്കുന്നത് പോലെയാണ് നോക്കാറ്.മറുത്തൊന്നും ചോദിക്കാതെ പാൽ കട്ടിവിറ്റ കാശു കൊണ്ട് അത്യാവശ്യ സാദനങ്ങൾ വാങ്ങി സ്ഥലം വിടാറാണ് പതിവ്.

പതിവുപോലെ അന്നും പാൽ കട്ടിയുമായി കടയിൽ ചെന്നു നിന്നു.പെട്ടെന്നായിരുന്നു കടക്കാരന്റെ ആക്രോശം.നിങ്ങൾഎന്താ വിചാരിച്ചിരിക്കുന്നത് ? ഇതാരും അറിയില്ല എന്നുണ്ടോ.. ഞാൻ ഒരു പാട് ദിവസമായി ശ്രദ്ധിക്കാൻ തുടങ്ങിയിട്ട്.. ഈ വയസ്സ് കാലത്തും ആളുകളെ പറ്റിക്കാൻ നാണമില്ലല്ലോ കിളവാ..നിങ്ങൾ തരുന്ന ഒരു കിലോ പാൽ കട്ടിഎന്നും പത്തും ഇരുപതും ഗ്രാം കുറവാണ്..എന്നെ പറ്റിക്കാമെന്ന് കരുതിയല്ലേ.. കടക്കാരന്റെ സംസാരം എല്ലാം വളരെ ക്ഷമയോടെ കേട്ട ശേഷം വ്ര്‍ദ്ധൻ പതിയ സ്വരത്തിൽ പറഞ്ഞു ഞങ്ങൾ പാവങ്ങളാണ് ഇത് ഞങ്ങളുടെ ഉപജീവന മാർഗ്ഗമാണ് വേറെ യാതൊരു മാർഗ്ഗവും ഞങ്ങൾക്കില്ല.ആരെയും പറ്റിക്കാൻ ഞങ്ങൾക്ക് കഴിയില്ല. നിങ്ങൾക്ക് തരുന്ന പാൽ കട്ടി തൂക്കി നോക്കാൻ ഞങ്ങളുടെ അരികിൽ തുലാസില്ല.ആയതു കൊണ്ട് നിങ്ങളിൽ നിന്നും വാങ്ങുന്ന ഒരു കിലോ പഞ്ചസാരയുടെ തൂക്കമൊപ്പിച്ചാണ് ഞങ്ങൾ പാൽ കട്ടി അളക്കാറ് ! ഇതു കേട്ട മാത്രയിൽ കടക്കാരൻ സ്തബ്ദനായി നിന്നതേയുള്ളൂ...

അൽ ഫാതിഹ - الفاتحة

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ ( 1 )
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ .


الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ( 2 )


സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു.


الرَّحْمَٰنِ الرَّحِيمِ ( 3 )


പരമകാരുണികനും കരുണാനിധിയും.


مَالِكِ يَوْمِ الدِّينِ ( 4 )


പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്‍.


إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ( 5 )


നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു.


اهْدِنَا الصِّرَاطَ الْمُسْتَقِيمَ ( 6 )


ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.


صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ( 7 )


നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല.