അൻശിദ റസാക്ക്

നടക്കാൻ വയ്യനിക്ക് ഇനിയധികദൂരം ഒരു കൈതാങ്ങ് പ്ലീസ്...

ആരിഫ് അബ്ദുൽറസാക്ക്

വരും കാലം എനിക്കുമാവണം നിങ്ങളെപ്പോലെ വലിയവൻ.. ഉയരങ്ങളിലേക്ക് ഉയർച്ചയിലേക്ക്!!.

അൻശിദ റസാക്ക്

എന്നെകണ്ടിട്ടെന്ത് തോന്നുന്നു.. ചിരിച്ചുകൂടെ നിങ്ങൾക്കെന്നോട്.വെറുതയല്ല, ആയുസ്സിന്നൊരു ഭലമായ്.

പൊന്നൂസ്

തിരിഞ്ഞ് നോക്കണം എല്ലായ് പോയും എങ്കിലറിയാം ഒരു പാട് ന്യൂനതകൾ....

കുഞ്ഞിക്കവിതകൾ

ഞങ്ങളാരാ മക്കൾ, കൊതി തോന്നുന്നോ നിങ്ങൾക്കും പിന്തിരിഞ്ഞോടാൻ ഈ ചെറു പ്രയത്തിലേക്ക്...

സോഷ്യല്‍ മീഡിയ താരമായ വര്‍ഷം; ഗൂഗിളിന് വെട്ടിനിരത്തലിന്റേയും

സോഷ്യല്‍ മീഡിയ താരമായ വര്‍ഷം; ഗൂഗിളിന് വെട്ടിനിരത്തലിന്റേയും




Posted on: 30 Dec 2011







-സ്വന്തം ലേഖകന്‍















2011 പൂര്‍ത്തിയാകുമ്പോള്‍ ഡിജിറ്റല്‍ ലോകം ബാക്കിയാക്കുന്ന അടയാളങ്ങള്‍ എന്താണ്. ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെ ഉയര്‍ന്ന ജനകീയപ്രക്ഷോഭങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ മുമ്പെങ്ങുമില്ലാത്ത വിധം കരുത്തു പകര്‍ന്നതിന് പോയ വര്‍ഷം സാക്ഷിയായി. ടൈംമാഗസില്‍ 2011 ലെ 'പേഴ്‌സണ്‍ ഓഫ് ദ ഇയര്‍' ആയി 'പ്രതിഷേധകനെ'യാണ് തിരഞ്ഞെടുത്തത്. പ്രതിഷേധങ്ങള്‍ക്ക് അഗ്നി പകര്‍ന്നതോ ട്വിറ്ററും ഫെയ്‌സ്ബുക്കും അടക്കമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും.



പുതിയ കാലത്തിന്റെ അടയാളം സോഷ്യല്‍ മീഡിയ തന്നെയെന്ന് അടയാളപ്പെടുത്തുകയാണ്, അറബ് നാടുകളിലെ ജനകീയ പ്രക്ഷോഭങ്ങള്‍ മുതല്‍ ഇന്ത്യയില്‍ അഴിമതിക്കെതിരെ നടന്ന പൊതുജന മുന്നേറ്റം വരെ. കേരളത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം ഇപ്പോഴത്തെ നിലയ്‌ക്കെത്തിച്ചതില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഹിച്ച പങ്ക് ചെറുതല്ല.



സോഷ്യല്‍ മീഡിയയ്ക്ക് വര്‍ധിച്ചു വരുന്ന സ്വീകാര്യതയുടെ തെളിവാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്ന ചില കണക്കുകള്‍. ഏറ്റവും വലിയ ഇന്റര്‍നെറ്റ് സെര്‍ച്ച് സൈറ്റായ ഗൂഗിളിന് തൊട്ടടുത്തെത്തിയിരിക്കുന്നു ഫെയ്‌സ്ബുക്കിലെയും സന്ദര്‍ശകരുടെ എണ്ണം എന്നാണ് മാര്‍ക്കറ്റിങ് റിസര്‍ച്ച് സ്ഥാപനമായ 'നീല്‍സണ്‍' പുറത്തുവിട്ട പുതിയ കണക്കുകള്‍ പറയുന്നത്.



2011 ല്‍ അമേരിക്കയില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗൂഗിളും ഫെയ്‌സ്ബുക്കും തമ്മിലുള്ള അന്തരം കുറഞ്ഞിരിക്കുന്നുവെന്ന് നീല്‍സണ്‍ പറയുന്നു. പ്രതിമാസം 153,441,000 പേര്‍ ഗൂഗിള്‍ സന്ദര്‍ശിക്കുന്നുവെങ്കില്‍, ഫെയ്‌സ്ബുക്കിന്റെ കാര്യത്തില്‍ ഈ സംഖ്യ 137,644,000 ആണ്. ഗൂഗിള്‍ പുതിയതായി തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഗൂഗിള്‍ പ്ലസ് നീല്‍സന്റെ കണക്ക് പ്രകാരം സന്ദര്‍ശകരുടെ കാര്യത്തില്‍ എട്ടാം സ്ഥാനത്ത് മാത്രമാണെന്നും നീല്‍സന്റെ കണക്ക് പറയുന്നു.





സിരി, കിന്‍ഡ്ല്‍ ഫയര്‍









സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ ഉയര്‍ച്ചപോലെ, ഡിജിറ്റല്‍ ലോകം കൂടുതലായി മൊബൈലിലേക്ക് മാറുന്നതിനും 2011 സാക്ഷിയായി. കമ്പ്യൂട്ടിങിന്റെ ഭാവി മൊബൈല്‍ ഉപകരണങ്ങളില്‍ തന്നെയെന്ന് വിളിച്ചോതുന്നതാണ്, ആപ്പിളിന്റെ ഐപാഡ് 2, ആമസോണിന്റെ കിന്‍ഡ്ല്‍ ഫയര്‍ തുടങ്ങിയ ടാബ്‌ലറ്റുകളുടെ വിജയം. ഒപ്പം ആപ്പിളിന്റെ ഐഫോണ്‍ 4 എസും സാംസങിന്റെ ഗാലക്‌സി നെക്‌സസ് തുടങ്ങിയ സ്മാര്‍ട്ട്‌ഫോണുകള്‍ നേടിയ വിജയവും ചെറുതല്ല. മൈക്രോസോഫ്ടിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ വിന്‍ഡോസ് ഫോണ്‍ 7 അടിസ്ഥാനമാക്കിയുള്ള നോക്കിയയുടെ സ്മാര്‍ട്ട്‌ഫോണായ ലുമിയ രംഗത്തെത്തിയതും 2011 ല്‍ തന്നെ.



മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഐഫോണ്‍ 4 എസിലെ 'സിരി'യായിരുന്നു താരം. നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അ

ടിസ്ഥാനമാക്കിയുള്ള ആ ഡിജിറ്റല്‍ അസിസ്റ്റന്റ് വലിയ ആകാംക്ഷയാണ് ടെക് ലോകത്ത് ഉണര്‍ത്തിയത്. 'ഗൂഗിള്‍ സെര്‍ച്ചിന് സിരി ഭീഷണിയാണെ'ന്ന് ഗൂഗിള്‍ ചെയര്‍മാന്‍ എറിക് ഷിമിഡ്ത് പറയുന്നിടത്ത് വരെയെത്തി കാര്യങ്ങള്‍! സിരിക്ക് ബദലാകാന്‍ 'മേജല്‍' എന്നൊരു ആപ്ലിക്കേഷന്റെ പണിപ്പുരയിലാണ് ഗൂഗിള്‍ എന്നതാണ് ഒടുവിലത്തെ വാര്‍ത്ത.



മൊബൈലിലേക്ക് ലോകം മാറുന്നത് സാധ്യതകള്‍ മാത്രമല്ല ഭീഷണികളും വര്‍ധിപ്പിക്കുന്നു. ഓണ്‍ലൈന്‍ ക്രിമിനലുകളുടെയും കുബുദ്ധികളുടെയും ദുഷ്ടപ്രോഗ്രാം നിര്‍മാതാക്കളുടെയും ശ്രദ്ധ മൊബൈല്‍ രംഗത്തേക്ക് മാറുന്നതിന് കടന്നുപോകുന്ന വര്‍ഷം സാക്ഷ്യം വഹിച്ചു. ഗൂഗിളിന് നിരവധി ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍, ഭീഷണിയുടെ പേരില്‍ ഉപേക്ഷിക്കേണ്ടി വന്നു. കാരിയര്‍ ഐക്യു എന്ന കമ്പനിയുടെ ഒരു രഹസ്യ ആപ്ലിക്കേഷന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്തക്കളുടെ ഓരോ നീക്കങ്ങളും പിന്തുടരുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്ന കാര്യം വലിയ അമ്പരപ്പാണ് അടുത്തയിടെ ടെക് ലോകത്ത് സൃഷ്ടിച്ചത്.



ഏറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പനിയായ ഗൂഗിളിന് വെട്ടിനിരത്തലിന്റെ വര്‍ഷമായിരുന്നു 2011. ലാറി പേജ് ഗൂഗിളിന്റെ സിഇഒ ആയി സ്ഥാനമേറ്റ ശേഷമെടുത്ത നിര്‍ണായക തീരുമാനമാണ്, ഉത്പന്നങ്ങളുടെയും സര്‍വീസുകളുടെയും എണ്ണം കുറയ്ക്കുക എന്നത്. ഗൂഗിള്‍ വേവ്, ഗൂഗിള്‍ ബസ്, ഗൂഗിള്‍ നോള്‍ എന്നിങ്ങനെ വലിയ ആവേശത്തോടെ അവതരിപ്പിക്കപ്പെട്ട ഡസണ്‍ കണക്കിന് സര്‍വീസുകളും ഉത്പന്നങ്ങളും ഉപേക്ഷിക്കാനാണ് ഗൂഗിള്‍ തീരുമാനിച്ചത്. പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഗൂഗിള്‍ പ്ലസ് പോലുള്ളവയില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് ഈ നയംമാറ്റമെന്ന് ഗൂഗിള്‍ പറയുന്നു.





വെബ്ബ് @ 20









സുപ്രധാനമായ ചില വാര്‍ഷികങ്ങള്‍ക്കും 2011 സാക്ഷിയായി. ഏറ്റവും ശ്രദ്ധേയം പുത്തന്‍ മാധ്യമവിപ്ലവത്തിന് തുടക്കംകുറിച്ച വേള്‍ഡ് വൈഡ് വെബ്ബിന് 20 തികഞ്ഞു എന്നതാണ്. ടിം ബേണേഴ്‌സി ലീ തയ്യാറാക്കിയ വേള്‍ഡ് വൈഡ് വെബ്ബ് പ്രോഗ്രാം പൊതുജനങ്ങള്‍ക്കുള്ള ഒരു സര്‍വീസ് എന്ന നിലയ്ക്ക് ഇന്റര്‍നെറ്റില്‍ ലഭ്യമായത് 1991 ആഗസ്ത് ആറിനാണ്. അത്രകാലവും അക്കാദിമിക്, ഗവേഷണ സ്ഥാപനങ്ങള്‍ക്ക് മാത്രം പ്രയോജനപ്പെട്ടിരുന്ന ഇന്റര്‍നെറ്റ് എന്ന ആഗോള വിവരവിനിമയ ശൃംഖലയെ സാധാരണക്കാരന്റെ പക്കലെത്തിച്ചത് വെബ്ബിന്റെ ആവിര്‍ഭാവമാണ്. ലോകം പിന്നീടൊരിക്കലും പഴയതുപോലെ ആയില്ല.



ഈമെയില്‍ എന്ന ഇലക്ട്രോണിക്‌സ് മെയില്‍ ആരംഭിച്ചതിന്റെ നാല്പതാം വാര്‍ഷികവും 2011 ലായിരുന്നു. 1971 ഹേമന്തത്തില്‍ അമേരിക്കയില്‍ റേ ടോംലിന്‍സണ്‍ എന്ന കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ താന്‍ രൂപപ്പെടുത്തിയ 'സെന്‍ഡ് മെസേജ് പ്രോഗ്രാമി'ന്റെ സഹായത്തോടെ തന്റെ കമ്പ്യൂട്ടറില്‍ നിന്ന് ഒരു മീറ്റര്‍ അകലെയിരുന്ന മറ്റൊരു കമ്പ്യൂട്ടറിലേക്ക് ഒരു സന്ദേശമയച്ചതോടെയായിരുന്നു ഈമെയിലിന്റെ തുടക്കം.



ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയക്ക് തുടക്കമിട്ടിട്ട് പത്തുവര്‍ഷമായതും 2011 ല്‍ തന്നെ. ജിമ്മി വെയ്ല്‍സും ലാറി സേഞ്ചറും ചേര്‍ന്ന് 2001 ജനവരി 15 നാണ് വിക്കിപീഡിയയ്ക്ക് തുടക്കമിടുന്നത്. ആര്‍ക്കും വിവരങ്ങള്‍ ചേര്‍ക്കാവുന്ന, ആര്‍ക്കും എഡിറ്റുചെയ്യാവുന്ന വിക്കിപീഡിയയുടെ വളര്‍ച്ച മിന്നല്‍വേഗത്തിലായിരുന്നു. ഏറ്റവുമധികം പേര്‍ സന്ദര്‍ശിക്കുന്ന സൈറ്റുകളിലൊന്നാണ് ഇന്ന് വിക്കിപീഡിയ.



പേഴ്‌സണല്‍ കമ്പ്യൂട്ടിങിന്റെയും വ്യക്തിഗത വിനോദത്തിന്റെയും ചരിത്രവഴികളെ പുതിയ പാതയിലേക്ക് നയിച്ച ഐപോഡ് എന്ന ഐതിഹാസിക ഡിജിറ്റല്‍ മ്യൂസിക് പ്ലെയര്‍ ആപ്പിള്‍ അവതരിപ്പിച്ചിട്ട് പത്തുവര്‍ഷം തികഞ്ഞതും ഇപ്പോഴാണ്. 2001 ഒക്ടോബര്‍ 23 നാണ് ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് ലോകത്തിന് മുന്നില്‍ ഐപോഡ് ആദ്യമായി അവതരിപ്പിച്ചത്. ഐപോഡ് യുഗത്തിന് അന്ത്യമാവുകയാണോ എന്ന സംശയത്തിന്റെ നിഴലിലാണ് അതിന്റെ പത്താംവാര്‍ഷികം കടന്നുപോകുന്നത്.





വേര്‍പാടുകള്‍



സാങ്കേതികവിദ്യയുടെ ചരിത്രത്തില്‍ മുദ്രപതിപ്പിച്ച ചില വ്യക്തിത്വങ്ങള്‍ വിടവാങ്ങിയതിനും 2011 സാക്ഷിയായി. അതില്‍ ഏറ്റവും ശ്രദ്ധേയം ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെയും പ്രോഗ്രാമിങ് വിദഗ്ധന്‍ ഡെന്നീസ് റിച്ചിയുടെയും വേര്‍പാടായിരുന്നു.



സാങ്കേതികവിദ്യയ്ക്ക് എങ്ങനെ മനുഷ്യജീവിതം കൂടുതല്‍ മെച്ചപ്പെടുത്തനാകുമെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത വ്യക്തിയായിരുന്നു സ്റ്റീവ് ജോബ്‌സ്. ആപ്പിള്‍ കമ്പനി സ്ഥാപിക്കുകയും മകിന്റോഷ് വഴി പേഴ്‌സണല്‍ കമ്പ്യൂട്ടിങിന്റെ യുഗത്തിലേക്ക് ലോകത്തെ കൈപിടിച്ച് നടത്തുകയും ചെയ്ത സ്റ്റീവ് സ്വന്തം സ്ഥാപനത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആപ്പിളിന്റെ അമരത്തിലെത്തിയ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് പേഴ്‌സണല്‍ കമ്പ്യൂട്ടിങ് പുത്തന്‍ യുഗത്തിലേക്ക് ചുവടുവെച്ചത്-ഐപോഡിലൂടെയും ഐഫോണിലൂടെയും ഐപാഡിലൂടെയും. ഭാവിയെ കണ്ടെത്തിയ മനുഷ്യനായിരുന്നു അദ്ദേഹം. ഇതിഹാസതുല്യമായ ആ ജീവിതം കഴിഞ്ഞ ഒക്ടോബര്‍ ആറിന് അവസാനിച്ചു.



ഡിജിറ്റല്‍ വിപ്ലവത്തിന്റെ ചരിത്രവഴിയില്‍ മറക്കാനാകാത്ത നാമമാണ് ഡെന്നീസ് റിച്ചിയുടേത്. 'സി' പ്രോഗ്രാമിങ് ലാംഗ്വേജിന്റെ സൃഷ്ടാവും യുണീക്‌സ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സഹനിര്‍മാതാവുമായ ഡെന്നീസ് റിച്ചി അന്തരിച്ച വിവരം ലോകമറിഞ്ഞത് ഒക്ടോബര്‍ എട്ടിനാണ്. ലിനക്‌സ്, മാക് ഒഎസ്, ഐഒഎസ്, ആന്‍ഡ്രോയിഡ്, ജാവാസ്‌ക്രിപ്റ്റ്, C++ തുടങ്ങിയവയെല്ലാം, യുണീക്‌സ് ഒഎസിന്റെയും സി ലാംഗ്വേജിന്റെയും പിന്‍ഗാമികളാണ്. പേഴ്‌സണല്‍ കമ്പ്യൂട്ടിങിലും മൊബൈല്‍ കമ്പ്യൂട്ടിങിലും ആധുനിക പ്രോഗ്രാമിങ് സങ്കേതങ്ങളിലുമെല്ലാം സ്വാധീനം ചെലുത്തിയ മുന്നേറ്റമാണ് ഡെന്നീസ് റിച്ചി നടത്തിയതെന്ന് സാരം.

ഉറക്കില്‍ നിന്നുംരാവിലെ

ഉറക്കില്‍ നിന്നുംരാവിലെ എണീക്കുമ്പോള്‍ മനസ്സിലേക്ക് ഓടിവരുന്നത് ഹസ്സന്‍ മുസ്ല്യാരുടെ തീഷ്ണമായ തുറിച്ചുനോട്ടവും ചൂരല്‍ പ്രയോകവുമാണ്.മദ് റസ പഠനം ദുസ്സഹമായി തോന്നിയ കാലമായിരുന്നു അത് .തുണിയില്‍ പൊതിഞ്ഞ ഖുര്‍ആനും പാഠപുസ്തകങ്ങളുമായി മനസ്സില്ലാമനസ്സോടെ മദ് റസയുടെ പടികേറി ഒമ്പതരക്ക് വരാന്തയില്‍ തൂക്കിയിട്ട ഇരുമ്പുകഷ്ണത്തില്‍ നിന്നും കേള്‍ക്കുന്ന മണയൊച്ചയാണ് അന്നത്തെ ആദ്യ മന്ദമാരുതം. കുട്ടികളുടെ മനശാത്രമോ മനോവിഷമമോ പരിഗണിക്കാതെയുള്ള അന്നത്തെ പഠനരീതി ഇന്നും ഉപഭോധ മനസ്സില്‍ മായാതെ നില്‍ക്കുന്നു.പലപ്പോഴും സ്വപ്നമായി വീണ്ടും ആ നാലുചുമരുകള്‍ക്കിടയില്‍ എന്നെ ഇരുത്താറുണ്ട്.ഹസ്സന്‍ മുസ്ല്യാര്‍ ക്ലാസ്സിലുണ്ടെങ്കില്‍ മര്യാദക്കൊന്ന് ശ്വാസം വിടാന്‍ കുട്ടികള്‍ക്ക് പേടിയായിരുന്നു.എന്നാല്‍ സ്ഥിരായി ഒര്‍

"യുനെസ്കൊ" പിടിച്ചുനില്‍ക്കാനായെങ്കില്‍

ഫലസ്തീന് യുനെസ്കോയില്‍ അംഗത്വം നല്‍കിയതില്‍ പ്രതിഷേധിച്ച് അമേരിക്കക്ക് പുറമെ കാനഡയും എതിര്‍ചേരിയില്‍ നിലകൊണ്‍ടു.കണ്ടറിയാത്തവന്‍ കൊണ്ടറിയും എന്ന് ഇനിയും ഇവര്‍ക്കൊക്കെ എന്നാണ് മനസ്സിലാവുക.193 അംഗങ്ങളില്‍ 107 പേരുടെ വോട്ടാണ് ഫലസ്തീന്‍റെ അംഗത്വത്തിന് അനുകൂലമായി പെട്ടിയില്‍ വീണത്.കലിതീരാത്ത ഇവര്‍ ഇനി വീറ്റോ ഉപയോഗിച്ച് അംഗത്വം പിന്‍ വലിക്കുമെന്ന് ആക്രോശിച്ചിരിക്കുകയാണ്.എറ്റവും വലിയ തമാശ കാനഡയുടെ വിദേശമന്ത്രി ജോണ്‍ ബയേര്‍ഡ് പറഞ്ഞതാണ് .പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സമാധാനമല്ല യുനെസ്കോ ലക്ഷ്യമിടുന്നത് എന്ന് പറഞ്ഞത് ആരെ പ്രീതിപ്പെടുത്താനാണെന്ന് എല്ലാവര്‍ക്കുമറിയാം.ഇത് കേട്ടാല്‍ തോന്നും ഇവിടെയൊക്കെ സമാധാനത്തിനും ഐക്യത്തിന്നും തടസ്സം നില്‍ക്കുന്ന ഏക രാജ്യം ഫല്‍സ്തീനാണ് എന്ന്.സമാധാനമായി ഒരു രത്രി പോലും ഉറങ്ങാന്‍ കഴിയാത്ത ഇവരെ കുറിച്ച് തന്നെ വേണം ഇങ്ങിനെ പറയാന്‍ എന്നാലല്ലേ ഇവര്‍ക്ക് കഞ്ഞിയില്‍ വറ്റുണ്ടാവൂ.. ഐക്യരാഷ്ട്ര സഭയുടെ വിദ്യാഭ്യാസ, സാംസ്കാരിക, ശാസ്ത്ര സംഘടനയായ യുനെസ്കോ യുടെ ഈ തീരുമാനത്തെ ഇന്ത്യ, ബ്രസീല്‍, ചൈന തുടങ്ങിയ രാജ്യങ്ങല്‍ സ്വാഗതം ചെയ്തു.പാരിസില്‍ തിങ്കളാഴ്ച നടന്ന യോഗത്തിലാണ് ഇസ്രായേലിന്‍്റെയും അമേരിക്കയുടെയും എതിര്‍പ്പ് അവഗണിച്ച് യുനെസ്കോ ഫലസ്തീന് അംഗത്വം നല്‍കിയത്.

ഉറുമ്പ്




 ഒരത്ഭുത ജീവിയാണ് ഉറുമ്പ്. ആധുനിക ശാസ്ത്രം ഇന്ന് ഈ ജീവിയെ കുറിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്.തന്നെക്കാള്‍ രണ്ടിരട്ടി ഭാരം ചുമന്ന് ഉദ്ദേശസ്ഥലത്തേക്ക് അനായാസം സഞ്ചരിക്കാന്‍ കഴിവുള്ള സാമൂഹിക ജീവിയാണിത്. മസ്തിഷ്കം ഇല്ലെങ്കിലും മനുഷ്യനെ പോലെ വളരെ ചിട്ടയോടും വ്യവസ്ഥയോടും കൂടിയാണ് ഇവയുടെ ജീവിതം. താമസിക്കാനുള്ള വീട് നിര്‍മ്മിക്കുന്നതിലും,കഴിക്കാനുള്ള ഭക്ഷണം ശേഖരിക്കുന്നതിലും ഇവയുടെ ഐക്യവും സഹകരണവും മനുഷ്യനെ പോലും അത്ഭുതപ്പെടുത്തും വിധമാണ്.തേനീച്ചകളെ പോലെ രാജ്ഞിയും പട്ടാളക്കാരും ജോലിക്കാരും ഇവരുടെ കൂട്ടത്തിലുമുണ്ട്.പ്രത്യുത്പാദനം നടത്തുക മാത്രമാണ് രാജ്ഞിയുടെ ജോലി. ഇവര്‍ക്കുള്ള ഭക്ഷണം പോലും മറ്റുറുമ്പുകള്‍ തീന്മേശയിലെത്തിക്കണം..ഒരു തറവാട്ടില്‍ ഒന്നും, രണ്ടും ചിലപ്പോള്‍ അതിലധികവും രാജ്ഞിമാരുണ്ടാവാറുണ്ട്.ഇവര്‍ക്ക് ആയുസ്സും കൂടുതലാണ് പതിനഞ്ച് വയസ്സുവരെ ജീവിക്കുന്ന രാജ്ഞിമാരുണ്ടെത്രെ.മുട്ടയിടാത്ത പെണ്ണുരുമ്പുകളാണ് വിട്ടുജോലികള്‍ മുഴുവനും ചെയ്യുന്നത് വീടും പരിസരവും വൃത്തിയാക്കുക ,ഭക്ഷണം ശേഖരിച്ച് വീട്ടിലെത്തിക്കുകു ,രാജ്ഞിയുടെ മക്കളെ സം രക്ഷിക്കുക തുടങ്ങിയ ജോലികള്‍ ഇവര്‍ കൃത്യമായി ചെയ്തുവരുന്നു..ഓരോ ജോലിയും പ്രത്യേകവിഭാഗമാക്കി തരം തിരിച്ചാണ് നി ര്‍ വ്വഹിക്കുന്നത്..ഭക്ഷണം തേടി ദൂരദിക്കില്‍ നിന്നും വഴിതെറ്റാതെ തരിച്ച് തങ്ങളുടെ വീട്ടിലെത്താനുള്ള കഴിവ് ഇവര്‍ക്ക് ആരാണുനല്‍കിയത് ? വീട് സം രക്ഷിക്കാനും ശത്രുക്കളെ പ്രതിരോധിക്കാനും മാത്രം ഒരു വിഭാഗമുണ്ട്.വലിയ തലയും ആക്രമണ ശേഷിയുള്ള അവയവങ്ങളും ഇവരുടെ മാത്രം പ്രത്യേകതയാണ്‍.ശത്രുവിന്‍റെ ആഗമനമറിയുമ്പോഴേക്കും പ്രവേശനകവാടത്തില്‍ ഇവര്‍ സ്ഥലമുറപ്പിച്ചിരിക്കും .കടിച്ചും, പ്രത്യേക രാസപദാര്‍ഥം നിക്ഷേപിച്ചും ഇവര്‍ ശത്രുക്കളെ വകവരുത്തും.ശത്രുക്കളുടെ നീക്കം മുല്‍കൂട്ടി മനസ്സിലാക്കി അവരെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ വളരെ പെട്ടന്ന് തന്നെ ഇവര്‍ നി ര്‍ വ്വഹിച്ചുകൊണ്ടിരിക്കും
ഇലക്ട്രോണ്‍ വേവുകള്‍ വഴി സന്ദേശങ്ങള്‍ അയക്കാനും സ്വീകരിക്കാനും ഇവര്‍ക്ക് സാദിക്കുമെന്ന് ശസ്ത്രം കണ്ടെത്തിയത് ഈ അടുത്ത കാലത്താണ് .എന്നാല്‍ ഇവര്‍ക്കീ കഴിവ് നല്‍കിയ പ്രപഞ്ച നാഥന്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ് തന്നെ ഈ സത്യം മാലോകരെ അറിയിച്ചിട്ടുണ്ട്. ഉപജീവനാവശ്യാര്‍ഥം പുറത്തിറങ്ങി നടക്കുകയായിരുന്നു ഒരു പറ്റം ഉറുമ്പുകള്‍ , കൂട്ടത്തില്‍ ഒരാള്‍ തന്‍റെ അനുയായികളോട് ഇങ്ങിനെ വിളിച്ചു പറഞ്ഞു."ഹേ, ഉറുമ്പുകളേ,നിങ്ങള്‍ ‍ നിങ്ങളുടെ പാര്‍പ്പിടങ്ങളിലേക്ക് പ്രവേശിച്ചുകൊള്ളുക. സുലൈമാനും അദ്ദേഹത്തിന്‍റെ സൈന്യങ്ങളും അവ ര്‍ ഓര്‍ക്കാത്ത വിധത്തില്‍ നിങ്ങളെ ചവിട്ടിത്തേച്ചു കളയാതിരിക്കട്ടെ "
ഇവരുടെ പേരില്‍ ഒരധ്യായം തന്നെ ഖുര്‍ ആനില്‍ വന്നിട്ടുണ്ട്.ഇലക്ട്രോണ്‍ വേവുകള്‍ ഉപയോഗിച്ച് സന്ദേശങ്ങളയക്കാന്‍ ആധുനിക മനുഷ്യര്‍ ആലോചിക്കുന്നതിന്ന് എത്രയോ മുമ്പ് ഈ കുഞ്ഞു ജീവികള്‍ ഈ വിദ്യ പയറ്റിത്തുടങ്ങിയിരുന്നു എന്നറിയുമ്പോള്‍ നാം ഒന്ന് കൂടി ചെറുതാവുയാണ്. .നിഗൂഢ രഹസ്യങ്ങളടങ്ങിയ ഈ മഹാപ്രപഞ്ചത്തിന്‍റെ ഉടമയെ അംഗീകരിക്കുകയാണ്. .ലോകത്ത് നാം മാത്രമല്ല സാമൂഹ്യ ജീവിയായിട്ടുള്ളത് മറിച്ച് പലരുമുണ്ട് .വിശുദ്ധഖുര്‍ ആനില്‍ നമുക്കത് ഇങ്ങിനെ വായിക്കാം "ഭൂമയിലുള്ള ഏതൊരു ജന്തുവും,രണ്ട് ചിറകുകള്‍ കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലുള്ള ചില സമുദായങ്ങള്‍ മാത്രമാകുന്നു.ഗ്രന്ഥത്തില്‍ നാം യാതൊന്നും വീഴ്ച വരുത്തിയിട്ടില്ല.പിന്നീട് തങ്ങളുടെ രക്ഷിതാവിങ്കലേക്ക് അവര്‍ ഒരുമിച്ചുകൂട്ടപ്പെടുന്നതാണ്.”

മദാഇനുസ്വാലിഹ്


മദീന,കാന്തിക കുന്ന് , മദാഇനുസ്വാലിഹ് , തബൂക് , ഹഖ്ല്‍ , അല്‍ബദഹ് , ദുബ , ചെങ്കടല്‍          എന്നിവയാ യിരുന്നു ഇപ്രാവശ്യം ഞങ്ങള്‍ സന്ദര്‍ശിച്ച സ്ഥലങ്ങള്‍.

 
നാലു പകലും മൂന്ന് രാത്രിയുമെടുത്തു ഇത്രയും സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍.

ഈ ടൂറില്‍ ഞങ്ങള്‍ക്കൊപ്പം വന്നവര്‍: ഇസ്മാഈല്‍ കരിയാട്,അബ്ദുല്‍ റസാക് ഉദരംപൊയില്‍,ബഷീര്‍ ഒളവണ്ണ, റഷീദ് വടക്കന്‍, ഷംസുദ്ദീന്‍ മദനി, ഫഹദ് തയ്യില്‍, ഷാഹുല്‍ ഹമീദ്, ത്വാഹാഷരീഫ്, മുഹമ്മദ് നിസാം, ഉബൈദുല്ല, ജലാലുദ്ദീന്‍, ബഷീര്‍ സി പി, അഷ് റഫ് ഹാഷിം, ബദറുദ്ദീന്‍, നസീഫ് യു , ഷിബു , ഫയാസ്, മുഹമ്മദ് പാലത്ത്, ഷംനാദ്, ബാവക, സലീം കരുനാകപള്ളി, ഷൈജു കൊല്ലം എന്നിവരായിരുന്നു.

പെരുന്നാള്‍ നമസ്കാരവും ഭക്ഷണവും കഴിഞ്ഞ് കൃത്യം 10.45 ഞങ്ങള്‍ യാത്ര ആരംഭിച്ചു.റിയാദില്‍ നിന്നും ഖസ്സീം വഴിയായിരുന്നു ബഷീര്‍  ഒളവണ്ണ ഞങ്ങളെ കൊട്ണുപോയത് ഇതിന് ഒരു കാരണം കൂടിയുണ്ടായിരുന്നു സലീം,ഷൈജു,ബാവക്ക എന്നിവര്‍ ഖസീമില്‍ നിന്നാണ് ഞങ്ങളുടെ ബസ്സില്‍ കയറാമെന്നേറ്റിരുന്നത് . ഐ എസ് എം സംസ്ഥാന ട്രഷറര്‍ ഇസ്മാഈല്‍ കരിയാട് ഞങ്ങള്‍ക്കുവേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി അദ്ദേഹമായിരുന്നു ഈ യാത്രയില്‍ ഞങ്ങളുടെ അമീര്‍ .ശേഷം ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടു.അല്പം കഴിഞ്ഞ് ഒരു താല്‍കാലിക ആശ്വാസമെന്ന നിലയില്‍ ചെറിയ ജൂസും കേക്കും കഴിച്ച് അല്പം വിശ്രമിച്ച് യാത്ര തുടര്‍ന്നു.ഏകദേശം ഒമ്പതരയോടെ മദീനയിലെത്തി നേരത്തെ ബുക്ക് ചെയ്ത അല്‍ അബ്റാജ് ലോഡ്ജില്‍ ഞങ്ങളുടെ ലഗേജുകള്‍ വെച്ച് കുളിച്ച് റെഡിയായി മസ്ജിദുല്‍ ഹറം ലക്ഷ്യം വെച്ച് ഞങ്ങള്‍ നടന്നു.മദീനാ പള്ളിയുടെ തൊട്ടടുത്ത് തന്നെയായിരുന്നു ഞങ്ങളുടെ താമസ സ്ഥലം .മഗ് രിബും ഇശായും നമസ്കരിച്ച് അല്‍ബേക് ബ്രോസ്റ്റും കഴിച്ച് തിരിച്ച് റുമിലെത്തി സുഖകരമായ ഉറക്കം.
സുബ് ഹിക്കു മുമ്പ് തന്നെ എല്ലാവരും കുളിച്ച് റെഡിയായി പള്ളിയിലെത്തി സുബ് ഹി നമസ്കരിച്ച് പ്രാത‍ലും കഴിച്ച് 6.30 യാത്ര തുടര്‍ന്നു.ഇവിടെ ഞങ്ങള്‍ക്ക് ഗൈഡായി അയ്യൂബ്കയും വഹാബും.നേരെ ഞങ്ങല്‍ വാദി ബൈളാ‍ എന്ന സ്ഥലം ലക്ഷ്യം വെച്ച് നീങ്ങി മദീനയില്‍ നിന്നും ഏകദേശം 30 കിലോമീറ്റര്‍ അകലെ മദീന തബൂക്ക് റോഡില്‍ നിന്നും 11 കിലോമീറ്റര്‍ ഉള്ളോട്ട് മാറി സ്ഥിതി ചെയ്യുന്ന സ്ഥലമാണു ഈ കാന്തിക കുന്ന് അഥവാ ഗ്രാവിറ്റി ഹില്ല് . തദേശീയരും വിദേശിയരുമായ ധാരാളം സന്ദര്‍ശകര്‍ വരുന്ന ഇരു ഭാഗവും മലകളാല്‍ ചുറ്റപ്പെട്ട പ്രദേശം. അവിടെനിന്നും ഉരുളുന്ന എന്ത് സാധനവും കയറ്റമായാലും ഇറക്കമായാലും നിശ്ചിത ഭാഗത്തേക്ക് തനിയെ ഉരുണ്ട് പോകും വാഹനങ്ങള്‍ ന്യൂട്ടര്‍ ഗിയറില്‍ ആക്കിയാല്‍ 120 കിലോമീറ്ററില്‍ അധികം സ്പീടില്‍ അത് മലയില്ലാത്ത പ്രദേശത്തേക്ക് തനിയെ പോകുന്നത് വളരെ അല്‍ഭുതമുള്ള കാഴ്ചയാണ്. ഞങ്ങളുടെ വാഹനം 22 പേരേയും കൊണ്‍ട് ഫ്രീ ഗീറില്‍ കയറ്റം കയറുന്നത് ഞങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി.മദീന സന്ദര്‍ശിക്കുന്ന ഏതൊരള്‍ക്കും കുറഞ്ഞ സമയം കൊണ്ട് സന്ദര്‍ശിക്കാവുന്ന സ്ഥലമാണിത്.ജിന്ന് വാലി.(വാദി ബൈളാ‍)എന്നും ഈ സ്ഥലം അറിയപ്പെടുന്നു

നേരെ ഞങ്ങള്‍ മദാഇന്‍ സ്വാലിഹ് ലക്ഷ്യം വെച്ചു നീങ്ങി.ഇരു ഭാഗവും നീണ്ടു നില്ക്കുന്ന‍ മണല്‍പരപ്പിനിടയില്‍ അറ്റമില്ലാതെ കിടക്കുന്ന റോഡ് .വാഹനങ്ങള്‍ വരുന്നതും പോവുന്നതും ഒരേ റോട്ടിലൂടെയായത് കൊണ്ട് അല്പം പ്രയാസപ്പെട്ടു.കുറേ ദൂരം സഞ്ചരിച്ചു അടുത്തൊന്നും പെട്രൂള്‍ പമ്പും കാണുന്നില്ല.ഞങ്ങള്‍ ആകെ പ്രയാസപ്പെട്ടു എ സി ഓഫാക്കി വാഹനം പിന്നേയും നീങ്ങി.മുന്നില്‍ വെറും മരീചിക മാത്രം പല വാഹനങ്ങളോടും നിര്‍ത്തന്‍ ആവശ്യപ്പെട്ട് സിഗ്നല്‍ നല്‍കി ആരും ഞങ്ങളുടെ മനോവിഷമം കണ്ടതായി ഗൗനിച്ചില്ല.ഇനി മുന്നോട്ടു നീങ്ങിയാല്‍ ഡീസല്‍ ലൈനില്‍ എയര്‍ കയറും അത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും ആകെ വിഷമിച്ചുനില്‍ക്കുന്ന സമയത്ത് അങ്ങകലേ ഒരു വെള്ളം വണ്ടി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു .ഒട്ടത്തിനുള്ള വെള്ളവുമായി അദ്ദേഹം മരുഭൂമയിലെക്ക് നീങ്ങുകയായിരുന്നു.അദ്ദേഹത്തിന്നരികില്‍ ഞങ്ങള്‍ വാഹനം നിര്‍ത്തി.കാര്യം അറിയിച്ചു.

നെരെ ഞങ്ങള്‍ ഖൈബര്‍ ലക്ഷ്യം വെച്ച് യാത്ര തുടര്‍ന്നു മദീനയില്‍ നിന്നും ഏകദേശം 170 കിലോമീറ്റര്‍ ദൂരം കാണും. തബുക്ക് റോട്ടില്‍ നിന്നും ഖൈബറിലേക്കു തിരിഞ്ഞാല്‍ പിന്നെയുള്ള വഴി അല്പ്പം വിജനമാണ്.ഇരുഭാഗവും ഈത്തപ്പന തോട്ടങ്ങളും മലകളും കുന്നുകളും വളരെ പഴക്കം ചെന്ന വീടുകളുടെ അവശിഷിടങ്ങളും കാണാം.വാഹനം അല്‍പം ദൂരെ നിര്‍ത്തി വേണം അങ്ങോട്ടെത്താന്‍ .  ഇത് വളരെ പഴക്കം ചെന്ന ഒരു ഗ്രാമമാണ്. പുരാതന വീടുകളുടെ അവശിഷ്ടങ്ങളും പഴയ വ്യാപാരകേന്ത്രങ്ങളൂം നമുക്കിവിടെ  കാണാം. ഒരു കാലത്ത്  ജന നിപിഡമായ ഈ പ്രദേശം ഇന്ന് ശൂന്യമാണ് ഒരുപാട് ചരിത്ര സത്യങ്ങള്‍ പറയാനുണ്ടീ മണ്‍കൂനകള്‍ക്കും താഴ്വരകള്‍ക്കും.


ചരിത്രപ്രസിദ്ധമായ യുദ്ധവും പ്രവാചകന്‍റേയും അനുയായികളുടെയും കാലടിപ്പാടുകള്‍ സ്പര്‍ശിക്കുകയും ചെയ്ത ഈ ഭൂമി ഇന്ന് ആരാലും സം രക്ഷിക്കപ്പെടാതെ കിടക്കുന്നു. പ്രകൃതി നശിപ്പിച്ചു കളഞ്ഞ വായിച്ചെടുക്കാന്‍ പറ്റാത്ത വിധം നശിച്ചു തുരുമ്പിപോയ ഒരു ബോഡ് വീഴാന്‍ വിസമ്മതിച്ചു    നില്‍ക്കുന്നുണ്ട് ഇവിടെ. ഈ പ്രദേശത്തോടുള്ള ശിആക്കളുടെ അമിതാവേശം കാരണമാവാം സൗദി ഗവര്‍മെന്‍റ് ഇവിടെ യാതൊരു പുനര്‍ക്രമീകരണങ്ങളോ സം രക്ഷണമോ നല്‍കുന്നില്ല.ശിആക്കള്‍ക്ക് ഈ ഭാഗത്തേക്ക് പ്രവേശനം അനുവദിക്കുന്നില്ല.ഞങ്ങളുടെ ഡ്രൈവറോടും അവിടെയുള്ള പോലീസുകാര്‍ ചോദിച്ചു. അന്‍ ത ശീആ..? ലൈസന്‍ വാങ്ങി ചെക്ക് ചെയതതിന്ന് ശേഷം തിരിച്ചു തന്നു.കഴിയാവുന്ന അത്ര ഫോട്ടോകള്‍ ക്യാമറയില്‍ പകര്‍ത്തി ഞങ്ങള്‍ അവിടെ നിന്ന് തിരിച്ചു.

നേരെ ഞങ്ങള്‍ മദാഇന്‍ സ്വാലിഹ് ലക്ഷ്യം വെച്ചു നീങ്ങി.ഇരു ഭാഗവും നീണ്ടു നില്ക്കുന്ന‍ മണല്‍പരപ്പിനിടയില്‍ അറ്റമില്ലാതെ കിടക്കുന്ന റോഡ് .വാഹനങ്ങള്‍ വരുന്നതും പോവുന്നതും ഒരേ റോട്ടിലൂടെയായത് കൊണ്ട് അല്പം പ്രയാസപ്പെട്ടു.കുറേ ദൂരം സഞ്ചരിച്ചു അടുത്തൊന്നും പെട്രൂള്‍ പമ്പും                                                                                                             കാണുന്നില്ല.ഞങ്ങള്‍ ആകെ പ്രയാസപ്പെട്ടു എ സി ഓഫാക്കി വാഹനം പിന്നേയും നീങ്ങി.മുന്നില്‍ വെറും മരീചിക മാത്രം പല വാഹനങ്ങളോടും നിര്‍ത്തന്‍ ആവശ്യപ്പെട്ട് സിഗ്നല്‍ നല്‍കി ആരും ഞങ്ങളുടെ മനോവിഷമം കണ്ടതായി ഗൗനിച്ചില്ല.ഇനി മുന്നോട്ടു നീങ്ങിയാല്‍ ഡീസല്‍ ലൈനില്‍ എയര്‍ കയറും അത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും ആകെ വിഷമിച്ചുനില്‍ക്കുന്ന സമയത്ത് അങ്ങകലേ ഒരു വെള്ളം വണ്ടി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു .ഒട്ടത്തിനുള്ള വെള്ളവുമായി അദ്ദേഹം മരുഭൂമയിലെക്ക് നീങ്ങുകയായിരുന്നു.അദ്ദേഹത്തിന്നരികില്‍ ഞങ്ങള്‍ വാഹനം നിര്‍ത്തി.കാര്യം അറിയിച്ചു.

ആവശ്യത്തിനുള്ള ഇന്ദനം അദ്ദേഹം ഞങ്ങള്‍ക്ക് തന്നു ഞങ്ങളെ സഹായിച്ചു.അള്ളാഹു അദ്ദേഹത്തിന് തക്കതായ പ്രദിഫലം നല്‍കുമാറാവട്ടേ.

മദാഇന്‍ സ്വാലിഹ് എത്തുന്നതിനു മുമ്പ് തന്നെ ഞങ്ങള്‍ ഭക്ഷണം കഴിച്ചു.കാരണം അവിടെ വെച്ച് ഒന്നും കഴിക്കാന്‍ പാടില്ല എന്ന് നബി(സ)യുടെ കല്പനയുണ്‍ട്.മാത്രമല്ല ഒരു വേള നബിയും സ്വഹാബികളും മദാഇന്‍ സ്വാലിഹി സന്ദര്‍ശിക്കാന്‍ ഇടയായി.അനുചരന്മാര്‍ അവര്‍ക്കുള്ള ഭക്ഷണം പാകം ചെയ്യാന്‍ തുടങ്ങി കുടിക്കാനുള്ള വെള്ളവും ശേഖരിച്ച് വെച്ചു.ഇതു ശ്രദ്ധയില്‍ പെട്ട നബി(സ)അവരോടുപറഞ്ഞു ശേഖരിച്ച വെള്ളമെല്ലാം ഇവിടെ തന്നെ ഒഴിച്ച് കളയുക ഉണ്ടാക്കിയ മാവ് ഒട്ടകത്തിന് നല്‍കുക.

ഏകദേശം 5000 വഷങ്ങള്‍ക്ക് മുമ്പ് ഹിജ് ര്‍ എന്ന സ്ഥലത്ത് (ഇതായിരുന്നു മദാഇനുസ്വാലിഹിന്‍റെ ആദ്യനാമം) ജീവിച്ചിരുന്ന ഗോത്രമാണ് ഥമൂദ്.മദീനയില്‍ നിന്നും 405 കിലോമീറ്റര്‍ വടക്കാണ് ഈ പ്രദേശം. അവരിലേക്ക് അല്ലാഹു നിയോഗിച്ച പ്രവാചകനായിരിന്നു സ്വാലിഹ് നബി .വി:ഖുര്‍ആന്‍ അവരെ കുറിച്ച് ഇങ്ങിനെ പറയുന്നു "ഥമൂദ് ഗോത്രത്തിലേക്ക് അവരുടെ സഹോദരനായ സാലിഹിനെയും നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു നിങ്ങള്‍ ദൈവത്തെ ആരാധിക്കുക. അവനല്ലാതെ നിങ്ങള്‍ക്ക് യാതൊരു ആരാധ്യനുമില്ല.അവന്‍ നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ച് വളർത്തുകയും ഭൂമിയില്‍ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ അവനോട് പാപമോചനം തേടുകയും ഖേദിച്ച് മടങ്ങുകയും ചെയ്യുക.തീര്‍ച്ചയായും നിന്റെ രക്ഷിതാവ് സമീപസ്ഥനും പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കുന്നവനുമാകുന്നു 11:61
ഒരു ദൃഷ്ടാന്തമെന്നോണം ഒരു ഒട്ടത്തെ അവരിലേക്ക് അള്ളാഹു അയച്ചു അവരോട് പറഞ്ഞു "എന്‍റെ ജനങ്ങളേ..ഇതാ നിങ്ങള്‍ക്ക് ഒരു ദൃഷ്ടാന്തമായിക്കൊണ്ട് അല്ലാഹുവിന്‍റെ ഒരു ഒട്ടകം അല്ലാഹുവിന്‍റെ ഭൂമിയില്‍ നടന്ന് തിന്നുവാന്‍ നിങ്ങളതിനെ വിട്ടേക്കുക.നിങ്ങളതിന് യാതൊരു ദോശവും വരുത്തിവെക്കരുത്.അങ്ങിനെ ചെയ്യുന്ന പക്ഷം അടുത്ത തന്നെ ശിക്ഷ നിങ്ങളെ പിടികൂടുന്നതാണ്". പക്ഷേ ഈ നിര്‍ദേശങ്ങളൊന്നും അവര്‍ ചെവികൊണ്ടില്ല എന്ന് മാത്രമല്ല ആ ഒട്ടകത്തെ അവര്‍ വെട്ടിക്കൊന്നു.അല്ലാഹു അവരോടു പറഞ്ഞു മൂന്ന് ദിവസം നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സൗഖ്യമനുഭവിച്ചു കൊള്ളുക അതോടെ ശിക്ഷ നിങ്ങള്‍ക്ക് വന്നെത്തും.

അല്ലാഹുവിന്‍റെ കല്പനകള്‍ ലംഘിച്ച ആ സമൂഹത്തെ ഒരു ഘോര ശബ്ദം പിടികൂടി പ്രഭാതമായപ്പോള്‍ അവര്‍ അവരുടെ വീടുകളില്‍ കമഴ്ന്ന് വീണ അവസ്ഥയിലായിരുന്നു.അവര്‍ അവിടെ താമസിച്ചിട്ടില്ലാത്ത് പോലെ അവര്‍ ഉന്മൂലനം ചെയ്യപ്പെട്ടു.

മുന്‍പ് ഈ പ്രദേശത്തേക്ക് സന്ദര്‍ശനം നിര്ത്തി വെച്ചിരുന്നു ഇപ്പോള്‍ ഈ പ്രദേശം യുനെസ്കോ ഏറ്റെടുത്ത് സന്ദര്‍ഷകര്‍ക്കായി തുറന്ന് കൊടുത്തിട്ടുണ്ട് ചുറ്റ് ഭാഗവും കമ്പി വേലി കെട്ടി സംരക്ഷിക്കപ്പെട്ട നിലയിലാണ് ഇപ്പോള്‍ ഈ പ്രദേശമുള്ളത്.
ഐഹിക ജീവിത സൌകര്യങ്ങളില്‍ മതിമറന്ന് ഥമൂദ് ജനത പൊങ്ങച്ചപ്രകടനത്തിനായി പര്‍വത പ്രദേശങ്ങളില്‍ പടുകൂറ്റന്‍ കെട്ടിടങ്ങള്‍ കെട്ടിയുയര്‍ത്തി . ഈ കൂറ്റന്‍ പര്‍വ്വതത്തില്‍ കാണുന്നത് ഥമൂദ് ജനത പണിതെടുത്ത കല്ലറകളിലേക്കുള്ള കവാടങ്ങളാണ്. ഇതന്നകത്തേക്ക് ചെന്നാല്‍ ശീതീകരിച്ച റൂമിലേക്ക് ചെന്ന പ്രതീതി യാണ് നമുക്ക് അനുഭവപ്പെടുക.പുറത്ത് നല്ല ചൂടുള്ള സമയത്ത് അകത്തേക്ക് പ്രവേശിച്ചാല്‍ തണുപ്പനുഭവപ്പെടുന്ന അവസ്ഥ.
വളരെ മിനുസപ്പെടുത്തി ഭംഗിയാക്കി അലങ്കരിച്ച കല്ലറകളുടെ മുന്‍ഭാഗത്ത് രണ്ട് തൂണുകള്‍ അതി മനോഹരമായി കൊത്തിയുണ്ടാക്കിയിട്ടുണ്ട്.തൂണുകള്‍ക്ക് നടുവിലായി ഒരു പരുന്തിന്‍റെ രുപവും.ഈ പരുന്ത് കല്ലറയിലുള്ളവരെ സം രക്ഷിക്കുമെന്ന് ഈ ജനത വിശ്വച്ചിരുന്നു എന്ന് പറയപ്പെടുന്നു.മുകളില്‍ കല്ലറകളില്‍ അടക്കം ചെയ്തവരുടെ പേരുവിവരങ്ങള്‍ ആലേഖനം ചെയ്ത തായി കാണാം.ഒരോ കാല്ലറകളിലും നാലു മുതല്‍ ഏഴ് പേര്‍ വരെ അടക്കം ചെയ്യാനുള്ള കുഴികളുണ്‍ട്.

അക്കാലത്ത് ഇവര്‍ ഉപയോഗിച്ചിരുന്ന കിണര്‍ ഇന്നും അതേ നിലയില്‍ നിലനില്‍ക്കുന്നു.
ഈ കിണറില്‍ നിന്നായിരിക്കണം അവര്‍ക്ക് ഉപയോഗിക്കാനുള്ള വെള്ളം ശേഖരിച്ചിരുന്നത് ദൃഷ്ടാന്തമായി അവര്‍ക്ക് ലഭിച്ച ഒട്ടകവും വെള്ളം കുടിച്ചിരുന്നത് ഈ കിണറില്‍ നിന്നായിരുന്നു.കിണറിനു മുകളില്‍ ഉസ്മാനിയ ഭരണകൂടം നിര്‍മ്മിച്ച ഹിജാസ് റൈല്‍പാതയുടെ അവശിഷ്റ്റങ്ങള്‍ കാണാം. 
ഹിജാസ് റെയില്‍വേ
ഉസ്മാനിയാ ഭരണകാലത്ത് നിര്‍മിച്ച പൗരാണിക 'ഹിജാസ് ' റെയില്‍വേ ഒന്നാം ലോകയുദ്ധകാലത്താണ് തകര്‍ക്കപ്പെട്ടത്.ഒരു പാട് ചരിത്ര സ്മരണകള്‍ ഉറങ്ങി കിടക്കുന്ന ഹിജാസ് റൈല്‍വേ ഇന്നും പഴമയിലെ പുതുമയായി അവശേഷിക്കുന്നു.ഒരു നൂറ്റാണ്ട് മുമ്പ് അന്നത്തെ മുസ്ലിം ലോക തലസ്ഥാനമായിരുന്ന തുര്‍ക്കിയിലെ ഇസ്തംബൂളില്‍നിന്ന്  അമ്മാന്‍ ദമസ്കസ്  മദാഇന്‍ സ്വാലിഹ് ഖൈബര്‍ വഴി മദീന വരെ ഈ റൈല്‍ പാത എത്തിച്ചേര്‍ന്നിരുന്നു. ഏകദേശം 3000 കി.മീ ദൂരമുള്ള റെയില്‍വേ സംവിധാനമായിരുന്നു ഹിജാസ് റെയില്‍വേ.

തുര്‍ക്കികള്‍ നിര്‍മിച്ച പ്രധാന ബില്‍ഡിംഗും റെയില്‍വേ സ്റേഷനോടനുബന്ധിച്ച് നിര്‍മ്മിച്ച കിട്ടിടങ്ങളും , പാളങ്ങളും പുതുക്കി വെച്ച പഴയ ബോഗികളുമെല്ലാമാണ് ഇപ്പോള്‍ ഹിജാസ് റെയിവേ സ്മാരകമായി ഇവിടെ കാണുന്നത്. .

1901 മുതല്‍ 1908 വരെയാണ് ഇതിന്റെ നിര്‍മാണം നടന്നത്. എന്ന് പറയപ്പെടുന്നു.1908 മുതല്‍ 1918 വരെ 10 വര്‍ഷം റെയില്‍വേ ഗതാഗതം നല്ല നിലയില്‍ നിലനിന്നു. അതിനിടെ 1914-ലെ ലോക യുദ്ധത്തെത്തുടര്‍ന്ന് മുസ്ലിം ലോകം സാമ്പത്തികമായി തകര്‍ന്നപ്പോള്‍ ഫ്രാന്‍സ് പോലുള്ള പാശ്ചാത്യ ശക്തികള്‍ ഹിജാസ് റെയില്‍വേ ഈടായി നല്‍കിയാല്‍ മുസ്ലിംകള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കാമെന്ന് ഉസ്മാനി ഭരണാധിപനെ അറിയിച്ചുവെന്നും അതിന്ന് വഴങ്ങാതിരുന്നപ്പോള്‍ ഹിജാസ് റെയില്‍വേ ലോക മുസ്ലിംകളുടെ വഖ്ഫ് സ്വത്തായി പ്രഖ്യാപിക്കുകയായിരുന്നു എന്നുമാണ് ചരിത്രം. ഏറ്റവും വലിയ മുസ്ലിം വഖ്ഫ് സ്വത്ത് ഹിജാസ് റെയില്‍വേയാണെന്ന് അഭിപ്രായമുണ്ട്. ഇപ്പോഴും ഹിജാസ് റെയില്‍വേ എന്ന പേരില്‍ സിറിയയില്‍ റെയില്‍ ഗതാഗതം നിലവിലുണ്ട്.

റെയില്‍പാത വന്നതോടെ പണ്ട് കാലത്ത് ഒട്ടകപ്പുറത്ത് ഹജ്ജിനും ഉംറക്കും വന്ന യാത്രാ സംഘങ്ങള്‍ ഈ മാര്‍ഗം ഉപയോഗപ്പെടുത്തി തിരുഗേഹങ്ങളിലേക്ക് വന്നിരുന്നു. മുത്വവഫുമാര്‍ ഹാജിമാരെ ഇവിടന്നാണ് മക്കയിലേക്ക് ഏറ്റുവാങ്ങിയിരുന്നത്. മദീനയുടെ സാമ്പത്തിക വളര്‍ച്ചയും വ്യാപാരകെന്ത്രങ്ങളും ഇതോടെ മെച്ചപ്പെട്ടു.
ഹിജാസ് റെയില്‍വേ പുനര്‍നിര്‍മിക്കാന്‍ തുര്‍ക്കി പദ്ധതി ആവിഷ്കരിക്കുന്നു. മക്ക, മദീന പുണ്യനഗരങ്ങളെ തുര്‍ക്കിയിലെ ഇസ്തംബൂളുമായി ബന്ധിപ്പിക്കാന്‍ 2241 കി.മീറ്റര്‍ നീളം വരും ചരിത്രപ്രാധാന്യമുള്ള ഈ റെയില്‍വേ പദ്ധതിയില്‍ തുര്‍ക്കിക്ക് പുറമെ സിറിയ, ജോര്‍ദാന്‍, സുഊദി അറേബ്യ എന്നീ രാജ്യങ്ങളും തങ്ങളുടെ പങ്ക് നിര്‍വഹിക്കും. നാല് വര്‍ഷത്തിനകം പണി പൂര്‍ത്തിയാക്കുന്ന റെയില്‍വേ 20 ലക്ഷത്തിലധികം ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതി യാഥാര്‍ഥ്യമാവുമ്പോള്‍ 24 മണിക്കൂറിനകം തീര്‍ഥാടകര്‍ക്ക് കര മാര്‍ഗം ഇസ്തംബൂളില്‍ നിന്ന് മദീനയിലെത്തിച്ചേരാനാവും.






ഇവിടെ തീര്‍ന്നില്ലാ...




പള്ളിക്ക് പഞ്ഞമില്ല




സൗദിയില്‍ നോമ്പു തുറക്കാന്‍ പള്ളിയുടെ പഞ്ഞമില്ല എവിടെ നോക്കിയാലും പള്ളിമിനാരങ്ങള്‍ ദുരെനിന്നുതന്നെ കാണാന്‍ കഴിയും ബാങ്ക് വിളിക്കുന്നതിന്റെ അല്‍പ്പം മുമ്പ് കൈ കഴുകി ഇരുന്നാല്‍ മതി . ആവശ്യമുള്ളത് കഴിച്ച് പോരാം . കിച്ചണില്‍ കയറണ്ട ,ടെന്‍ഷന്‍ വേണ്ട . ആരുടെയും ഇരുണ്ട മുഖം കാണേണ്ട സങ്കതി ഉഷാര്‍ .പക്ഷെ വിഭവങ്ങള്‍ ഏകദേശം എന്നും ഒന്നുതന്നെ . കബ്സ,കാരക്ക ,വെള്ളം, റുബ കബ്സ സ്ഥിരം എല്ലാ പള്ളിയിലും സ്ഥിരമാ ..ആസമയത്ത്അതുതന്നെ ധാരാളം പക്ഷെ അവിടെയും ബന്കാളികള്‍ വിടുലാ . ബാങ്ക് വിളിച്ചാല്‍ മുമ്പിലുള്ളത് കഴിക്കുന്നതിനു മുമ്പ് എക്സ്ട്ര കബ്സ എവിടെയെങ്കിലും ഉണ്ടോ എന്ന്‍ പരത്തുകയാ അവരുടെ ജോലി .ഇതെല്ലാം കുടി ഇവര്‍ എന്ത് ചെയ്യുന്നു എന്ന്‍ ചോതിക്കരുത് . പല മലയാളികളും ബന്കാളി തിരക്കുകാരണം പള്ളിയില്‍ പോവാന്‍ താല്പര്യം കാണിക്കാറില്ല . പിന്നെ എന്നും കബ്സ തന്നെ തിന്നാല്‍ വയറെല്ലാം ഒരു മാതിരിയാവും എന്ന്‍ വ്യാകുലപ്പെടുന്നവരും കുറവല്ല . ഒരു വിഭാഗം മലയാളികള്‍ ഈവിഷയത്തില്‍ ഇടതും വലതും നോക്കാറില്ല ചേര തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടു കഷ്ണം കഴിക്കണം എന്നാണല്ലോ പുതിയ മൊഴിയും . ഇവിടെ സൗദി യില്‍ റമദാനില്‍ ഒരുപാടു പേര്‍ ചിലവഴിക്കുന്ന കാര്യത്തില്‍ മുന്നിലാ . നോമ്പു തുറക്കാന്‍ ഭക്ഷണം നല്‍കുന്ന കാര്യത്തില്‍ അവര്‍ ഒട്ടും പിന്നിലല്ല.അത് കൊണ്ടു തന്നെ മിക്ക പള്ളിഖ്‌അളിലും കാണും kaaNum

ചെറുപ്പത്തിലെ പരിശീലനം -ആമിര്‍ മുഹമ്മദ്





ചെറുപ്പത്തിലെ പരിശീലനം -ആമിര്‍ മുഹമ്മദ്

ഞാനെന്ന ഞാന്‍


എന്നെ കുറിച്ച് എഴുതാന്‍ ഞാന്‍ തന്നെ വേണ്ടി വന്നു.എന്റെ പേര്‍ പേന.ഞന്‍ ഒരു പ്രതിഭാസമാണ് കാലത്തിന്റെ കറക്കം ഞാന്‍ വഴിയാണ് നിങ്ങള്‍ അറിയുന്നത് ചരിത്രാധീത കാലഘട്ടം എന്ന് പേര് വിളിച്ച് നിങ്ങള്‍ തരം തിരിച്ചപ്പോഴും ഞാനൊരു ഭാഗത്ത് മൗനം പാലിച്ചിരിപ്പുണ്ടായിരുന്നു.പക്ഷെ ഞാനുള്ള കാര്യം നിങ്ങള്ക്കറിയില്ലായിരിക്കും. എനിക്ക് 'ഞാനിതാ..' എന്ന് ഉറക്കെ പറയാന്‍ ആഗ്രഹമുണ്ടായിരുന്നു എന്തു ചെയ്യാന്‍ സ്വന്തമായി ഒന്ന് ഒച്ച വെക്കാൻ കഴിവില്ലാത്തവനായി പോയില്ലേ...ഈ ഞാന്‍.മറ്റാരെങ്കിലും എന്നെ സഹായിക്കണം ഇന്നും ഞാന്‍ അങ്ങിനെ തന്നെ. ഞാനായിട്ട് സ്വയം ഒരു വിനയും ആര്ക്കും വരുത്തി വെക്കാറില്ല.പക്ഷെ എന്നെ കൊണ്ട് പലരും ചെയ്യിപ്പിക്കുകയാണ്.എന്നെ കൊണ്ട് ഉപജീവനം നടത്തുന്നവര്‍ ധാരാളമുണ്ട്.ഞാന്‍ കാരണം ജീവിതം ദുസ്സഹമാവുന്നരും ധാരാളം.നിങ്ങളുടെ ജീവിത വികതികൾ നിയന്ത്രിക്കുന്നതിൽ എനിക്ക് വലിയ പങ്കുണ്ട്.എന്‍റെ സൃഷ്ടാവിന്റെ പങ്കല്ല ഉദ്ദേശിക്കുന്നത്.നിങ്ങളൂടെ ജീവിതത്തിലേക്ക് ആദ്യമായി കയറിവന്ന പ്രാണനെ പരിചയപ്പെട്ടത് ഞാന്‍ മുഖേനെയല്ലേ..? അന്ന് എന്നില്‍ നിന്ന് വന്ന് പല മധുര വാക്കുകളും ഇന്നും മായാതെ കിടക്കുന്നു.ഹിരോഷിമയിലും നാഗസാക്കിയിലും വിതച്ച വിവരക്കേടുകള്‍ എന്നെ കൊണ്ടവർ ചെയ്യിപ്പിച്ചതാ...അതിന്റെയെല്ലാം അവസാന വാക്കുകൾ മഷിയായി വെളുത്ത കടലാസിനെ രക്തക്കറയിൽ മുക്കിയപ്പോൾ ഞാന്‍ കരയുകയായിരുന്നു.എന്റെ. കര്ച്ചിൽ അന്നാരും കേട്ടില്ല.അല്ലെങ്കിലും ഒച്ച വെച്ച് കരഞ്ഞവരുടെ കരച്ചിൽ കേള്ക്കാ ൻ മനസ്സുകാണിക്കാത്തവർ എന്റെ കരച്ചിൽ എങ്ങിനെ കേള്‍ക്കാനാണ്.നിങ്ങളുടെ മനസ്സുകളെ കുളിരണിയിപ്പിക്കുന്ന പല സംഭവങ്ങൾക്കും ഞാൻ സാക്ഷിയാവാറുണ്ട്.എല്ലാം ഞാനറിഞ്ഞിട്ടേ നിങ്ങള്‍ അറിയുന്നുള്ളൂ..എന്ന് മാത്രം.എന്‍റെ സങ്കടം ഒരു പാടുണ്ട്.അതെല്ലാം വിശദീകരിക്കാന്‍ എൻറെ പക്കലുള്ള മഷി മതിയാവില്ല.എങ്കിലും ഒരു കാര്യം പറയാതെ വയ്യ.സത്യങ്ങള്‍ ഞാൻ പല തവണ പറഞ്ഞാലും അതു വിശ്വസിക്കാനും ഏറ്റുപറയാനും വളരെ കുറച്ചെ കാണൂ..എന്നാല്‍ അസത്യം പറഞ്ഞാലോ അതു നിങ്ങൾ പര്സ്പംരം കൈമാറി മാലൊകരെ ഒന്നാകെ അറിയിക്കും.ഒരാളുടെ നന്മ നിങ്ങള്‍ വിശ്വസിക്കണമെങ്കിൽ ഒരു പാട് തെളിവു വേണം,എന്നാല്‍ തിന്മ വിശ്വസിക്കാന്‍ ഒരു തെളിവും ആവശ്യമില്ല.

നിങ്ങളൊക്കെ എത്രയോ മുമ്പ് സ്രഷ്ടാവ് എന്നെ സൃഷ്ടിച്ചിട്ടുണ്ട്. എന്നെ ഉണ്ടാക്കിയ അന്ന് തന്നെ എന്നോട് ദൈവം പറഞ്ഞു.നീ എഴുതുക ഞാന്‍ ചൊദിച്ചു എന്താണ് എഴുതേണ്ടത് ? എല്ലാം എഴുതുക !എല്ലാം എന്ന് വെച്ചാല്‍ ? തുടക്കം മുതല്‍ ഒടുക്കം വരെ .ഞാന്‍ എഴുതി തുടങ്ങി.ഞാന്‍ തുടങ്ങി ഒന്നും വിട്ടു പോവാതെ..നിങ്ങളുടെ എല്ലാ വ്യവഹാരങ്ങളും അന്നേ ഞാൻ എഴിതി വെച്ചിട്ടുണ്ട്.എന്നെ ഉപയോഗിച്ച് പവിത്രമായ രജ്യത്തെ ഇകഴ്ത്തിയ കഥ,ഒന്നിനും കൊള്ളാത്ത രാജ്യത്തിന്റെയ മഹിമ പറഞ്ഞ് ഉത്തുംഗതയിലെത്തിച്ച എഴുത്തുകാരന്റെന കൈക്രിയ,നിരപരാധിയെ തൂക്കിലെറ്റാന്‍ എന്നെ ഉപയോഗിച്ച നീതിമാന്റെ്(?)വിളയാട്ടം,കണ്ണ്കെട്ടി അസത്യത്തിന്ന് ശക്തി പകരാന്‍ ചുറ്റിക കൊണ്ട് പീഠത്തിലടിച്ചപ്പോള്‍ വേദന കൊണ്ടത് എന്റെക നെഞ്ചിലായായിരുന്നു.വിചാരണ കൂടാതെ നീ തടവറയില്‍ കഴിയുമ്പോൾ കേവലം ഒരു ഒപ്പ് മതിയായിരുന്നു നിനക്ക് പുറത്തുവരാന്‍ , ഞാന്‍ തയാറായിരുന്നു പക്ഷെ എന്തു ചെയ്യാൻ? തുക്കിലേറ്റിയ അന്നാണ് നിങ്ങളക്കാര്യം അറിഞ്ഞത് അതിരഹസ്യമായിട്ടായിരുന്നു അന്നവര്‍ എന്നെ ഉപയോഗിച്ചത് .വേദങ്ങളിലെല്ലാം എന്നെ കുറിച്ച് പരാമര്ശകമുണ്ട്.ഞാനില്ലാതെ പുസ്തകം വായിക്കാന്‍ നിങ്ങള്ക്കെപങ്ങിനെ കഴിയും? എഴിതിയതല്ലേ വായിക്കാന്‍ കഴിയൂ..'സൃഷ്ടിച്ചവനായ നിന്റെ‍ രക്ഷിതാവിന്റെ? നാമത്തിൽ നീ വായിക്കുക മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു നീ വായിക്കുക നിന്റെന രക്ഷിതാവ് അത്യുദാരനാകുന്നു പേന കൊണ്ട് എഴിതാൻ പഠിപ്പിച്ചവന്‍ മനുഷ്യനെ അറിയാത്തത് അവൻ പഠിപ്പിച്ചിരുക്കുന്നു' ദിവ്യ സന്ദേശത്തിന്റെ തുടക്കം തന്നെ ഇങ്ങിനെ. എഴുത്ത് അതാണല്ലോ ആദ്യം വേണ്ടത് എന്നാലല്ലേ വായിക്കാൻ പറ്റൂ..എഴിതാന്‍ പഠിപ്പിച്ചവനാണ് ദൈവം അതില്ലായിരുന്നെങ്കിൽ ? ഒന്ന് ആലോചിച്ചു നോക്കു..ആധുനിക സമൂഹം ഇന്നെവിടെയും എത്തിക്കാണില്ല. എഴിതി തുടങ്ങിയ മനുഷ്യന്‍ ഇന്ന് എവിടം വരെ എത്തി ? ഒരു പാട് വളര്ന്നു വളര്ന്നു കൊണ്ടേയിരിക്കുന്നു..തുടക്കം മറക്കാതിരുന്നാല്‍ നിങ്ങള്ക്ക് നന്ന് .

ശുക് റന്‍! ശുക് റന്‍ !!


മലയാളിക്ക് ശുക്റന്‍ നാട്ടിലാവുമ്പോൾ അലര്‍ജിയാണ് ഇവിടെ ശുക്റ് വാരി കോരിയാണ് നല്കു്ന്നത്. ഒരു നല്ല സ്വഭാവത്തെ നാമെന്തിന് വിലകുറച്ച് കാണണം? നാട്ടില്‍ ശുക്റ് അല്ലെങ്കില്‍ താങ്ക്സ് ഒക്കെ സാദാരണക്കാരില്‍ ഒരു തരം രണ്ടാം നമ്പരാ.  ടോപ് ലവലിലുള്ളവര്‍ അതിന്‍റെ വില കുറച്ചു കാണിക്കാറില്ല.വിദേശ നാടുകളില്‍ ശുക്റിനു വലിയ സ്ഥാനമാണുള്ളത്. ഒരു ചെറിയ സഹായത്തിന് , ഒന്ന് വഴി കാണിച്ചു കൊടുത്താല്‍ , ഒന്ന് പരിചയപ്പെട്ടാല്‍ എന്തിനതികം റോംഗ് നമ്പറിലേക്കൊന്ന് അറിയാതെ ഡയല്‍ ചെയ്താല്‍ ...  എല്ലാം കേള്‍ക്കാം ഈ വാക്ക്. മലയാളികള്‍ നാട്ടില്‍ ചെന്നാല്‍  ഒന്ന് നന്ദി പറയണമെങ്കില്‍ വിയര്‍ത്തു കുളിക്കണം.   നിങ്ങള്ക്കെനന്റെ നന്ദി എന്ന് പറഞ്ഞാല്‍ ?ഏയ് അതു വേണ്ട. ടാങ്ക്സ് , ടാങ്ക്യൂ എന്നൊക്കെ പറഞ്ഞാല്‍ ഇവനൊരു സായിപ്പ് എന്ന് അപരന്‍ വിചാരിച്ചു പോവുമൊ..  ഒന്നും പറയാതിരുന്നാല്‍ ഇവനെന്തൊരു കോന്തന്‍ എന്നും കരുതും .അവസാനം കോന്തനായി തന്നെ ഒന്നും പറയാതെ  തിരികെ വരും . ഇവിടെ എന്തിനും ഏതിനും നന്ദിയുടെ പൂരമാണ്  . കാറെടുക്കാന്‍ ചെന്നപ്പൊഴുണ്ട് ഒരു സൗദി ഗ്ളാസില്‍ നോക്കി തട്ടം നേരെയാക്കുന്നു എന്നെ കണ്ടപ്പോള്‍ അപ്പോള്‍ കിട്ടി ഒരു ശുക്റ്. സിഗ്നലില്‍ നിന്നും ഒരാള്‍ വഴി ചോദിച്ചു. അറിയില്ല എന്ന് പറഞ്ഞിട്ടും  കിട്ടി ശുക്റ് . ഉപകാരത്തിന് നന്ദി പറയുക എന്നത് മഹത്തായ ഒരു സ്വഭാവമാണ്. ഉപകാരം ചെയ്തവർ നന്ദിക്ക് അർഹനാണ്  അത് നൽകാൻ ഒരു മടിയും കാണിക്കേണ്ടതിൽല്ല. ഖുര്‍ആനില്‍ ഒരു പാട് സ്ഥലത്ത് അള്ളാഹുവിന്ന് ഷുക്ര്‍ ചെയ്യാന്‍ പറഞ്ഞതായി നമുക്ക് കാണാം എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങള്‍ ചെയ്തു തന്ന പടച്ച റബ്ബിനു നാം എത്ര നന്ദി ചെയ്താലും മതി വരില്ല.