മുഴുവനും ഉറങ്ങിതീർക്കാൻ കഴിയാതെ എന്നും കാലത്തെ എണീക്കും.അലസമായി കത്തുന്ന വിളക്കിന് തിരി മെല്ലെ ഉയർത്തി വെളിച്ചം പരത്തി വേച്ച് വേച്ച് നടന്ന് ചെന്ന് തലേ ദിവസം കുഴച്ചു വെച്ച മാവിൻ പാത്രത്തിൽ കൈ പതുക്കെ അമർത്തി നോക്കി ,ആവൂ.. സമാദാനമായി പാകമായിട്ടുണ്ട്.ഒച്ചനയക്കാതെ മാവ് കുഴച്ച് റൊട്ടിയുണ്ടാൻ തുടങ്ങിയതേയുള്ളു..കട്ടിലിന്റേയും അയാളുടേയും ഞരക്കം തൊല്ലൊന്നു അലോസരപ്പെടുത്തി.വേഗം അലപ്പം ചുടുവെള്ളവുമായി ചെന്ന് പ്രിയതമനെ പിടിച്ചിരുത്തി വെള്ളം നൽകി സംസാരിക്കാൻ കഴിയാതെ ശ്വാസം വീണ്ടെടുക്കാൻ ശ്രമിക്കുന്നതിന്നിടയിൽ എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷെ...