ഈദുൽ ഫിത്വ് റ് അബഹയോടപ്പം


               ഈ വർഷത്തെ ഈദുൽ ഫിത്വർ അബഹയോടപ്പം
വെള്ളിയാഴ്ച കൃത്യം അഞ്ചരക്ക് അസീസിയയിൽ നിന്നും യാത്ര ആരംഭിച്ചു.വാടകക്കെടുത്ത രണ്ട് കാറടക്കം നാല് വാഹനങ്ങിലായി പതിനേഴുപേർ.അസീസിയിൽ നിന്നും പഴയ ഖർജ് വഴി യാത്രക്കു തുടക്കം കുറിച്ചു.ഏകദേശം ഇരുന്നൂറ് കിലോമീററർ ആയപ്പോൾ ഞങ്ങൾ വണ്ടി നിറുത്തി.ഉറക്കം വരുന്നതിന്നു മുമ്പ് തന്നെ നമസ്കരിച്ചു, ഭക്ഷണവും കഴിച്ചു. ഷറീൻതയും അജീഷ്തയും പാകം ചെയ്ത ഭക്ഷണം ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്ന് കഴിച്ചു.അടിപൊളിയായിട്ടുണ്ട് എന്ന് കമന്റ് പറയാൻ ആരും പിശുക്ക് കാണിച്ചില്ല എന്ന് വേണം പറയാൻ കാരണം ഇനിയുമുണ്ടാവും ഇതു പോലെ ടൂർ.... കൊതിയൂറും പായസം ഒരു ഗ്ലാസ്സേ കഴിച്ചുള്ളൂ... ബാക്കി വെച്ച പായസം കാറിന്റെ ടിക്കിയിൽ കിടന്ന് പുളിച്ചു പോയി...ഫൈസൽമോൻ അതു ക്ലീൻ ചെയ്യാൻ പെട്ട പാട്... അവനും പിന്നെ അവനും മാത്രമേ അറിയൂ...

           വിദൂരതയിലേക്ക്......  
                                                 
 പതിനാല് മണിക്കൂർ നീണ്ട യാത്ര വേണ്ടി വന്നു ഖമ്മീസ് മുഷൈതിലെത്താൻ . അവിടെ മുൻ നിശ്ചയിച്ച പ്രകാരം റഹീം പന്നൂരിന്റെ  നാട്ടുകാരയ മുഈനുദ്ദീന്‍ , മുഹമ്മദ് എന്നിവര്‍  ഞങ്ങളെ വരവേൽക്കാനുണ്ടായിരുന്നു.അദ്ദേഹമാണ് ഞങ്ങൾക്ക് അവിടെ താമസിക്കാനുള്ള സൗകര്യമേർപ്പെടുത്തിതന്നത്. അവിടെ എത്തിയ ഉടനെ പ്രാതൽ ഭക്ഷണം പ്രാതമിക കർമ്മങ്ങൾ എന്നിവ കഴിഞ്ഞ് കൃത്യം ഒമ്പതര മണിക്കുതന്നെ ഞങ്ങൾ റെഡിയായി. നേരെ ഞങ്ങൾ പോയത് ജബൽ സുദ: جبل سدي  യിലേക്കാണ്. സമുദ്രനിരപ്പിൽ നിന്നും 3000 മീററർ ഉയരത്തിലാണ് ഈ മലയുള്ളത്. 883 ഹെക്ടർ വിസ്തീർണ്ണമുള്ളതാണ് ഈ മല.   ശാന്ത സുന്ദരമായ ശീതള കാററ് അടിച്ചു വീശുന്ന ഈ ഹരിത മലയിലേക്ക് നാനാഭാഗത്തു നിന്നും ജനങ്ങൽ ഒഴികിയെത്തുന്നു.പ്രകൃതിരമണീയമായ മന്ദമാരുതമേററ് ഒത്തിരി നേരം ഞങ്ങൾ അവിടെകഴിച്ചുകൂട്ടി.  പച്ചപ്പുതപ്പിട്ടു മൂടിയുറങ്ങുന്ന കൊച്ചു മലകളും ഉച്ചിയിൽ നിന്നും ഊർന്നിറങ്ങുന്ന റോഡുകളും താഴ്ഭാഗത്തേക്ക് ഒഴികിയിറങ്ങുന്ന മലമ്പാതകളും ‘റോപ്പ് വേ‘ യും ഈ പുരാതന മലയുടെ മനോഹാര്യത വിളിച്ചു പറയുന്നു.       ഈ പ്രകൃതിരമണീയതയെ കൺകുളിർക്കെ കണ്ടാസ്വദിക്കാൻ ഈ ‘സുദ’യുടെ നാഡിമിടിപ്പറിയുന്ന അശ് റഫ്ക ജാഫര്‍,ഷാഫി, അന്‍വര്‍ , ബിച്ചുക  എന്നിവര്‍ ഫുൾടൈം ഞങ്ങളോടപ്പമുണ്ടായത് ഞങ്ങൾക്ക് വളരേ ഉപകാരമായി.ഈ മല മുകളിലേക്ക് വാഹനമോടിച്ച് കയറുക വളരെ പ്രയാസമാണ്..ചില വാഹനങ്ങൾ റിവേഴ്സ് ഗീറിലാണ് മുകളിലെത്തിച്ചിരുന്നത്. മാത്രമല്ല ചുരം കയറുന്നതും ഇറങ്ങുന്നതും ഒരേ റോടിലൂടെയായത് ഞങ്ങളിൽ വളരെ പ്രയാസം ഉണ്ടാക്കി.‘സുദ’മല മുകളിൽ നിന്നൊരു ദൃശ്യം


               ഊഴവും കാത്ത്  ‘റോപ്പ് വേ’  യിലേക്ക് 

   കേബ്ള്‍ കാര്‍
 ഉച്ച ഭക്ഷണം കഴിഞ്ഞ് അല്പം റിലക്സ് അമീറിന്റെ പ്രഖ്യാപനം ! അഞ്ച് മണിവരെ ഈ മനോഹാര്യത മതി വരുവോളം നുകരാൻ ഞങ്ങൾ തയ്യാറെടുത്തു.സാജിദ് കൊച്ചിയുടെ നേതൃത്ത്വത്തിൽ കൈ കൊട്ടി പ്പാട്ട് അരങ്ങ് തകർത്തു. തൊട്ടടുത്ത് പാകിസ്താനി നാടോടി നിർത്തം ഞങ്ങളെ അലോസരപ്പെടുത്തി.ഫിലിപ്പൈനികളുടെ കോഴിചുടലും,ഡിസ്കോ ഡൻസും ഈ മലയെ കിടിലം കൊള്ളിച്ചു.ഇതെല്ലാം കണ്ടുകൊണ്ട് ഒരു പാവം സുഡാനി കുടുംബം ആർത്തു ചിരിക്കുന്നു.പാറപ്പുറത്ത് സീററുറപ്പിച്ച് ബഷിർക്ക,ശബീർ ഫാമിലി ഇതെല്ലാം കണ്ടുല്ലസിക്കുന്നുണ്ടായിരുന്നു.

‘മഖ്ള‘  തടാകം

കൃത്യം അഞ്ച് മണിക്ക് സുദ മലയുടെ ഉച്ചിയിൽ നുന്നും ഞങ്ങളുടെ വാഹനം മെല്ലെ മെല്ലെ താഴോട്ടു നീങ്ങി.ഈ സമയം റോഡ് നല്ല തിരക്കായിരുന്നു. അടുത്ത ഞങ്ങളുടെ ലക്ഷ്യം ‘പച്ച മല’(Mountain Green) ആയിരുന്നു.ഇടക്ക് വെച്ച് ഞങ്ങളുടെ ഗൈഡ്  മി:അശ്റഫ് വാഹനം നിർത്താൻ ആവശ്യപ്പെട്ടു. തൊട്ടടുത്തു തന്നെ അതാ ഒരു തടാകം താഴെ നിന്നും w25k മീററർ ഉയരത്തിൽ അതി മനോഹരമായ ഒരു തടാകം . മുകളിലെത്താൻ പ്രത്യേക വഴിയൊന്നുമില്ലാത്തത് ഞങ്ങളെ വിഷമിപ്പിച്ചു.എങ്കിലും ഞങ്ങളിൽ ചിലർ പ്രയാസപ്പെട്ട് മുകളിലെത്തി.

‘പച്ച മല’(Mountain Green)

ഏകദേശം ഏഴ് മണിക്ക് ഞങ്ങൾ പച്ച മലയിലെത്തി . മുകളിലേക്ക് വാഹനം ഓടിച്ചു കയറാമെന്നാണ് ചിലസുഹൃത്തുക്കളിൽ നിന്ന് അറിയാൻ കഴിഞ്ഞത് . അതിന്റെ അടിസ്ഥാനത്തിൽ വാഹനമൊന്നിന്ന് മുപ്പത് റിയാൽ നൽകി ഞങ്ങൾ മുകളിലേക്ക് നീങ്ങി.മുകളിലെത്തിയപ്പോഴാണ് അമളി മനസ്സിലായത്.മല ചുററിയല്ല മുകളിലെത്തിയത് മറിച്ച് മലമുകളിലേക്ക് ഷോട്ടായി നേരെ കയറുകയായിരുന്നു. അപ്പോൾ തന്നെ അവിടെ നിന്നും ഞങ്ങൾ താഴോട്ടിറങ്ങി. നേരെ ഞങ്ങളുടെ താമസ സ്ഥലമായ മദീനത്തുൽ അസ്കരിയിലേക്ക് നീങ്ങി.റുമിലെത്തി മഗ് രിബും ഇശായും നമസ്കരിച്ച് ഭക്ഷണം കഴിച്ച് എല്ലാവരും ഉറങ്ങി. സുബ്ഹി നംസ്കാരത്തിന് ഷിഹാബ് കുനിയിൽ എല്ലാവരേയും വിളിച്ചുണർത്തി.നമസ്കാരം കഴിഞ്ഞ് ഒരല്പം കൂടി ഉറങ്ങി.ആറ് മണിക്ക് എഴുന്നേററ് എല്ലാവരും റെഡിയായി പ്രാതൽ കഴിച്ച് യാത്ര തുടർന്നു.
                                     
  ജീസാനിലേക്കുള്ള വഴിമദ്ധ്യേ ...
                     ഒരു മിനിറ്റ് പ്ലീസ്...
                     
                                                                         ജീസാനിലേക്ക്.....


നേരെ ഞങ്ങള്‍‍‍ ജീസാനലേക്ക് തിരിച്ചു.മലമടക്കിലൂടെയുള്ള ഈ യാത്ര വല്ലാത്തൊരു അനുഭവം തന്നെയാണ്. കീലോമീറ്ററുളോം ദൈര്‍ഘ്യമുണ്ട് ഈ ചുരത്തിന് . അബഹയില്‍ നിന്നും ജീസാനിലേക്ക് 220കിലോമീറ്റര്‍ ദൂരമുണ്ട് . ദര്‍ബില്‍ നിന്നാണ് ജീസാനിലേക്ക് തിരിയുന്നത് .യമന്‍ , ബീഷ എന്നീ സ്ഥലത്തേക്കുള്ള റോഡ് മാര്‍ഗ്ഗമാണ് ജീസാനിലേക്ക് പോവുന്നത്.വഴിയില്‍ വലതു ഭാഗത്ത് റോയല്‍ ഗസ്റ്റ് പാലസ്സിലേക്കുള്ള വഴി കാണാം.നേരെ ഞങ്ങള്‍ ജീസാനിലെത്തി ഫുര്‍സാന്‍ ദ്വീപിലേക്കുള്ള യാത്രക്ക് തയ്യാറായി. ടികറ്റ് കൗണ്ടറില്‍ പോയി ഇഖാമ കാണിച്ച് എല്ലാവര്‍ക്കും ടിക്കറ്റ് എടുത്തു . കപ്പല്‍ യാത്ര തികച്ചും ഫ്രീ ആണ് . വാഹനങ്ങളും കപ്പലില്‍ ഫ്രീ ആയി കൊണ്ട് പോവുന്നുണ്ട്. ഞങ്ങളുടെ വാഹനമെല്ലാം ജീസാനില്‍ തന്നെ പാര്‍ക്ക് ചെയ്താണ് ദ്വീപിലേക്ക് പോയത്.കാരണം നാലുമണിക്കുള്ള കപ്പലില്‍ അങ്ങോട്ടുപോയാല്‍ പിന്നെ അന്ന് തിരിച്ചു ഇങ്ങോട്ട്  ഷിപ്പില്ല. അതു കൊണ്ട് ഞങ്ങള്‍ അങ്ങോട്ട് കപ്പലിലും തിരിച്ചിങ്ങോട്ട് ബോട്ടിലും വരാനാണ് തീരുമാനിച്ചത്.
   
                                                      കപ്പല്‍ യാത്രക്കുള്ള ടിക്കറ്റ് കൗണ്ടര്‍

      കപ്പലിനുള്ളിലെ ഒരു ദൃശ്യം

                                                       മറ്റൊരു ദൃശ്യം


ഇങ്ങനെ മതിയോ....

ദ്വീപിലെത്തി ഒരാള്‍ക്ക് അഞ്ച് റിയാല്‍ വീതം നല്‍കി ഞങ്ങള്‍ ദ്വീപ് ചുറ്റിക്കാണാന്‍ പുറപ്പെട്ടു.വര്‍ഷങ്ങള്‍ക്ക് മുമ്പ് അബ്ദുല്‍ അസിസ് രാജാവിന്റെ ഭരണ കാലത്ത് ഈ ദ്വീപിലേക്കായിരുന്നു പോലും കുറ്റവാളികള നാട് കടത്തിയിരുന്നത് .അന്ന് തലവെട്ട് സമ്പ്രദായം നിലവില്‍ വന്നിരുന്നില്ല.ജിദ്ദ ആസ്ഥാനമാക്കിയാണ് ഇന്ന് ഈ ദ്വീപുള്ളുത് .ആറു വില്ലേജുകളിലായി ഏകദേശം ഇരുപതിനായിരത്തില്‍ പരം സ്വദേശികള്‍ ഇന്നിവിടെ സിഥിര താമസക്കാരാണ്.പ്രധാന ഉപജീവന മാര്‍ഗ്ഗം മത്സ്യബന്ധനം തന്നെ. സൗദിയിലെ പ്രധാന മത്സ്യ വിപണി ജീസാനും ഈ ദ്വീപും തന്നെയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും ഇവിടെ നിന്ന് മത്സ്യം കയറ്റി അയക്കുന്നുണ്ട്.


ഫുർസാനിലേക്ക് ഈ വഴിയെ....... 
ദാ...ഇങ്ങിനെ മതിയോ..?    സുദ മല മുകളിൽ നിന്ന്
                  ദ്വീപില്‍ ഇറങ്ങിയപ്പോള്‍
   ദ്വീപിലേക്കുള്ള യാത്ര

ദ്വീപിലുള്ള തൃശൂര്‍കാരനായ കുഞ്ഞിമുഹമ്മദിന്റെ സഹായത്താല്‍ ദ്വീപിനകത്തുള്ള ഒരു ഇസ്തിറാഹയില്‍ ഇറങ്ങി ഞങ്ങള്‍ ഉച്ചഭക്ഷണം കഴിച്ച് വെള്ളത്തില്‍ അല്‍പം നിന്തി. സായിപ്പിന്റെ വേഷത്തില്‍ കൊച്ചുമോന്‍ മുഹമ്മദ് ഫാരിസ് നീന്തല്‍ ഉല്‍ഘാടനം ചെയ്തു.എല്ലാവരും ഇവിടെ നീരാടി എന്ന് വേണം പറയാന്‍. അവസാനം കണ്ണട വെച്ചു കൊണ്ട് പാലത്ത് മുഹമ്മദ്ക്കയും കടലിലിറങ്ങി.


എങ്ങിനെയുണ്ട്........


                                                             ഇതൊരു മത്സരമല്ലരാത്രി ഏഴ് മണിയോടെ ഇവിടെ നിന്നും ഞങ്ങള്‍ തിരിച്ചു.ബോട്ടിലായിരുന്നു തിരിച്ചുള്ള യാത്ര.സത്യത്തില്‍ ബോട്ടുയാത്ര അല്പം വിഷമമുള്ളതു തന്നെയാണ് പ്രത്യേകിച്ച് രാത്രിയില്‍. എകദേശം പകുതി എത്തിയപ്പോള്‍ ബോട്ട് അല്പം ആഞ്ഞും ചെരിഞ്ഞും സഞ്ചരിക്കാന്‍ തുടങ്ങിയത് ഞങ്ങളില്‍ ഭീതിയുളവാക്കി.നല്പത്തി അഞ്ചുകിലോമിറ്റര്‍ ഒരു മണിക്കൂര്‍ കൊണ്ടാണ് ഈ ബോട്ട് പാഞ്ഞു തീര്‍ത്തത് .ഡ്രൈവര്‍ ഷിബു ഈ യാത്രക്ക് ഞങ്ങളില്‍ നിന്നുംഈടാക്കിയത്  450  റിയാല്‍.

ജിസാനിലെത്തിയ ഉടനെ ഞങ്ങള്‍ റിയാദിലേക്കു തിരിച്ചു.വഴിയില്‍ വാഹനം നിര്‍ത്തി ബ്രോസ്റ്റഡ് കഴിച്ച് യാത്ര തുടര്‍ന്നു. വെള്ളിയാഴ്ച  5.30  തുടങ്ങിയ യാത്ര തിരിച്ച് റിയാദിലെത്തിയത് തിങ്കളാഴ്ച് വൈകുന്നേരമാണ്  .  റിപ്പോർട്ട്  പൂർണ്ണമല്ല ..
0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ