
എന്നെ കുറിച്ച് എഴുതാന്‍ ഞാന്‍ തന്നെ വേണ്ടി വന്നു.എന്റെ പേര്‍ പേന.ഞന്‍ ഒരു പ്രതിഭാസമാണ് കാലത്തിന്റെ കറക്കം ഞാന്‍ വഴിയാണ് നിങ്ങള്‍ അറിയുന്നത് ചരിത്രാധീത കാലഘട്ടം എന്ന് പേര് വിളിച്ച് നിങ്ങള്‍ തരം തിരിച്ചപ്പോഴും ഞാനൊരു ഭാഗത്ത് മൗനം പാലിച്ചിരിപ്പുണ്ടായിരുന്നു.പക്ഷെ ഞാനുള്ള കാര്യം നിങ്ങള്ക്കറിയില്ലായിരിക്കും. എനിക്ക് 'ഞാനിതാ..' എന്ന് ഉറക്കെ പറയാന്‍ ആഗ്രഹമുണ്ടായിരുന്നു എന്തു ചെയ്യാന്‍ സ്വന്തമായി ഒന്ന് ഒച്ച വെക്കാൻ കഴിവില്ലാത്തവനായി പോയില്ലേ...ഈ ഞാന്‍.മറ്റാരെങ്കിലും...