അൻശിദ റസാക്ക്

നടക്കാൻ വയ്യനിക്ക് ഇനിയധികദൂരം ഒരു കൈതാങ്ങ് പ്ലീസ്...

ആരിഫ് അബ്ദുൽറസാക്ക്

വരും കാലം എനിക്കുമാവണം നിങ്ങളെപ്പോലെ വലിയവൻ.. ഉയരങ്ങളിലേക്ക് ഉയർച്ചയിലേക്ക്!!.

അൻശിദ റസാക്ക്

എന്നെകണ്ടിട്ടെന്ത് തോന്നുന്നു.. ചിരിച്ചുകൂടെ നിങ്ങൾക്കെന്നോട്.വെറുതയല്ല, ആയുസ്സിന്നൊരു ഭലമായ്.

പൊന്നൂസ്

തിരിഞ്ഞ് നോക്കണം എല്ലായ് പോയും എങ്കിലറിയാം ഒരു പാട് ന്യൂനതകൾ....

കുഞ്ഞിക്കവിതകൾ

ഞങ്ങളാരാ മക്കൾ, കൊതി തോന്നുന്നോ നിങ്ങൾക്കും പിന്തിരിഞ്ഞോടാൻ ഈ ചെറു പ്രയത്തിലേക്ക്...

ലേഖനങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ലേഖനങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ശുക് റന്‍! ശുക് റന്‍ !!


മലയാളിക്ക് ശുക്റന്‍ നാട്ടിലാവുമ്പോൾ അലര്‍ജിയാണ് ഇവിടെ ശുക്റ് വാരി കോരിയാണ് നല്കു്ന്നത്. ഒരു നല്ല സ്വഭാവത്തെ നാമെന്തിന് വിലകുറച്ച് കാണണം? നാട്ടില്‍ ശുക്റ് അല്ലെങ്കില്‍ താങ്ക്സ് ഒക്കെ സാദാരണക്കാരില്‍ ഒരു തരം രണ്ടാം നമ്പരാ.  ടോപ് ലവലിലുള്ളവര്‍ അതിന്‍റെ വില കുറച്ചു കാണിക്കാറില്ല.വിദേശ നാടുകളില്‍ ശുക്റിനു വലിയ സ്ഥാനമാണുള്ളത്. ഒരു ചെറിയ സഹായത്തിന് , ഒന്ന് വഴി കാണിച്ചു കൊടുത്താല്‍ , ഒന്ന് പരിചയപ്പെട്ടാല്‍ എന്തിനതികം റോംഗ് നമ്പറിലേക്കൊന്ന് അറിയാതെ ഡയല്‍ ചെയ്താല്‍ ...  എല്ലാം കേള്‍ക്കാം ഈ വാക്ക്. മലയാളികള്‍ നാട്ടില്‍ ചെന്നാല്‍  ഒന്ന് നന്ദി പറയണമെങ്കില്‍ വിയര്‍ത്തു കുളിക്കണം.   നിങ്ങള്ക്കെനന്റെ നന്ദി എന്ന് പറഞ്ഞാല്‍ ?ഏയ് അതു വേണ്ട. ടാങ്ക്സ് , ടാങ്ക്യൂ എന്നൊക്കെ പറഞ്ഞാല്‍ ഇവനൊരു സായിപ്പ് എന്ന് അപരന്‍ വിചാരിച്ചു പോവുമൊ..  ഒന്നും പറയാതിരുന്നാല്‍ ഇവനെന്തൊരു കോന്തന്‍ എന്നും കരുതും .അവസാനം കോന്തനായി തന്നെ ഒന്നും പറയാതെ  തിരികെ വരും . ഇവിടെ എന്തിനും ഏതിനും നന്ദിയുടെ പൂരമാണ്  . കാറെടുക്കാന്‍ ചെന്നപ്പൊഴുണ്ട് ഒരു സൗദി ഗ്ളാസില്‍ നോക്കി തട്ടം നേരെയാക്കുന്നു എന്നെ കണ്ടപ്പോള്‍ അപ്പോള്‍ കിട്ടി ഒരു ശുക്റ്. സിഗ്നലില്‍ നിന്നും ഒരാള്‍ വഴി ചോദിച്ചു. അറിയില്ല എന്ന് പറഞ്ഞിട്ടും  കിട്ടി ശുക്റ് . ഉപകാരത്തിന് നന്ദി പറയുക എന്നത് മഹത്തായ ഒരു സ്വഭാവമാണ്. ഉപകാരം ചെയ്തവർ നന്ദിക്ക് അർഹനാണ്  അത് നൽകാൻ ഒരു മടിയും കാണിക്കേണ്ടതിൽല്ല. ഖുര്‍ആനില്‍ ഒരു പാട് സ്ഥലത്ത് അള്ളാഹുവിന്ന് ഷുക്ര്‍ ചെയ്യാന്‍ പറഞ്ഞതായി നമുക്ക് കാണാം എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങള്‍ ചെയ്തു തന്ന പടച്ച റബ്ബിനു നാം എത്ര നന്ദി ചെയ്താലും മതി വരില്ല.

സമയത്തിന്റെ വില


അമേരിക്കന്‍ പ്രസിഡണ്ട് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കേവല സുരക്ഷക്കായി ഇന്ത്യ ചെലവഴിച്ചത് ആറുകോടി രൂപ ! ഒരു ദിവസത്തേക്ക് 1.8 കോടി. സമയത്തിനെന്തൊരു വില ? ഒരു വര്‍ഷം കൂടി നമ്മില്‍ നിന്നും മായുന്നു. അല്ല മരണത്തിലേക്ക് നാം ഒരു വര്‍ഷം കൂടി അടുത്തു.പോയവര്‍ഷത്തിലെ നഷ്ടങ്ങള്‍ നാം കണക്കുകൂട്ടി.ലാഭമോര്‍ത്തു നാം ഊറി ചിരിച്ചു.ഈ വര്‍ഷം പുതിയ പ്ളാനുകള്‍ ,തീരുമാനങ്ങള്‍ എല്ലാം നല്ലതിന്നു തന്നെ പക്ഷെ പരമമായ ലക്ഷ്യത്തിലേക്കുള്ള കവാടം മലര്‍ക്കെ തുറന്നു കിടക്കുകയാണ് .ലക്ഷ്യപ്രാപ്തിക്ക് ഇനിയും പാട് ഓടണം ചുമരിലെ സമയ സൂചിയിലേക്ക് അല്പ സമയം നോക്കി ഇരുന്നു നോക്കൂ.... ? ഒരു വിലയുമില്ല അല്ലേ...? സമയത്തിന് വില കല്പ്പിക്കുന്ന ഒരു സമയം നമ്മുടെ ജീവിതത്തിലും വരാനിരിക്കുന്നു.

നീളുന്ന നൂലാമാലകൾ


അയോധ്യാ പ്രശ്‌നത്തില്‍ കൃത്യമായ നിര്‍ദേശങ്ങളില്ലാതെ കോടതിക്കു പുറത്ത്‌ ഒത്തുതീര്‍പ്പിനു ശ്രമിക്കുന്നതു വെറുതെയാണെന്നാണ് സുന്നി സെന്‍ട്രല്‍ വഖഫ്‌ ബോര്‍ഡ്‌.ഈ അടുത്തു പറഞ്ഞത്. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ മുസ്ലിംകളുടെ അവകാശവാദം അംഗീകരിക്കുന്നതിലൂടെയേ പരിഹാരം സാധ്യമാകൂ...വഖഫ് ബോർഡ് കൂട്ടിച്ചേർത്തു. ഒത്തു തീർപ്പു നടക്കുകയാണെങ്കിൽ അത് ശരിയത്ത്‌ നിയമങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ നില്‍ക്കുന്നതായിരിക്കണം. അയോധ്യാക്കേസില്‍ മുഹമ്മദ് അൻസാരിയാണ് ഒത്തു തീർപ്പിന്നുള്ള ശ്രമങ്ങൾ പുറത്തു നടത്തുന്നത്..എന്നാൽ അയോധ്യാക്കേസില്‍ സുപ്രീംകോടതി വിധിയെ മുസ്ലിംകള്‍ മാനിക്കുമെന്നും ,ചര്‍ച്ചകളിലൂടെയും മധ്യസ്‌ഥതയിലൂടെയുമുള്ള പരിഹാരമാണു വേണ്ടതെന്നും അഖിലേന്ത്യാ ഷിയാ വ്യക്‌തിനിയമ ബോര്‍ഡ്‌ അധ്യക്ഷന്‍ മൗലാന മിര്‍സ മുഹമ്മദ്‌ അതാര്‍ പത്ര സമ്മേളനത്തിൽ പറഞ്ഞു. അതിനിടെ മുഴുവന്‍ ഭൂമിയും നിര്‍മോഹി അഖാരയ്‌ക്കു കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി വൈകാതെതന്നെ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുമെന്നു ഹിന്ദുമഹാസഭയുടെ യു.പി. പ്രസിഡന്റ്‌ കമലേഷ്‌ തിവാരി അറിയിച്ചു

നോമ്പ്‌ വിടപറയുമ്പോള്‍

ഇനിയുള്ള നാളുകളില്‍ നോമ്പിന്റെ പവിത്രത കാത്തു സുഷിച്ച്ച്ച് മുന്നേറുക. ഒരു മാസക്കാലം നാമെന്തെല്ലാം സഹിച്ചു എന്തെല്ലാം ത്യജിച്ചു? സ്ഥിരമായി ചെയ്തു കൊണ്ടിരുന്ന എന്തെല്ലാം കാര്യങ്ങള്‍ ? ഭക്ഷണം ,പാനിയം, വികാര-വിചാരങ്ങള്‍ ,മറ്റു കാര്യങ്ങള്‍ ഇങ്ങിനെ എല്ലാമെല്ലാം .നമുക്കെന്തെങ്കിലും സംഭവിച്ചോ ? ഇല്ല. ഇതില്‍ നിന്നു ഒരുകാര്യം മനസ്സിലായി പലതും നമുക്ക്‌ ത്യജിക്കാന്‍ കഴിയും ഒഴിവാക്കാന്‍ കഴിയില്ല എന്ന്‍പറയുന്നത് വെറുതെയാ ണ് .പകല്‍ സമയത്തുള്ള പരദുഷണം അല്പമെങ്കിലും കുറച്ചില്ലേ കണ്ണിനേയും കാതിനെയും മനസ്സിനേയുംനാം നിയന്ത്രിച്ചില്ലേ? നോമ്പിന്റെ  ഉദ്ദേശവും അതുതന്നെ .എല്ലാത്തിനും നിയന്ത്രണം ഏര്‍പെടുത്തുക , അതിന്ന്‍ ജനങ്ങളെ സജ്ജമാക്കുക ഇതൊരു പരിശീലന കളരിയാണ്ണ്‍ . ഇവിടെ നാമൊരു കാര്യമറിയണം അനുവദനിയമായ പല ആവശ്യങ്ങളും അത്യാവശ്യങ്ങളും ഒഴിവാക്കാന്‍ കഴിയുന്ന  നമുക്ക് അനനുവദനീമായ കാര്യങ്ങള്‍ എന്തുകൊണ്ട്      ഉപേക്ഷിച്ച്കുടാ ?  ശിലിച്ച ദുശ് ശിലങ്ങള്‍ക്ക് തടയിടുക. നാഥന്‍ തുണക്കട്ടെ ....